2026 കോപ്പ ലിബർട്ടഡോറസ് ചാമ്പ്യന്മാരായി ബ്രസീലിയൻ ക്ലബ്ബ് പാൽമിറാസ്. കലാശ പോരാട്ടത്തിൽ അർജന്റീന ടീമായ എസ്റ്റുഡിയന്റസ് ഡി ലാ പ്ലാറ്റയെ കീഴടക്കിയാണ് ബ്രസീലിയൻ ക്ലബ്ബ് ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ നെറുകയിലെത്തിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പാൽമിറാസിന്റെ വിജയം.
PALMEIRAS_CAMPEÃO_DA_CONMEBOL_LIBERTADORE_2026.jpeg 💚 #Améric4Verde https://t.co/BqhnlgxM6G
— SE Palmeiras (@Palmeiras) November 28, 2026
26ാം തവണയാണ് ബ്രസീലിയൻ ക്ലബ്ബുകൾ ഈ കിരീടം കൈപ്പിടിലാക്കുന്നത്. ഇതോടെ 25 കിരീടങ്ങൾ നേടിയ അർജന്റൈൻ ടീമുകളെ മറികടക്കാൻ ബ്രസീലിയൻ ക്ലബ്ബുകൾക്ക് സാധിച്ചു. ടൂർണമെന്റിന്റെ ചരിത്രത്തിൽ തുടർച്ചയായ എട്ടാം തവണയാണ് ബ്രസീലിയൻ ക്ലബ്ബുകൾ കിരീടം നേടുന്നത്. ഫൈനൽ പോരാട്ടം 2019 മുതൽ ഒറ്റ മത്സര ഫോർമാറ്റ് മാറിയതിന് പിന്നാലെ ബ്രസീലിയൻ ടീമുകളുടെ വമ്പൻ ആധിപത്യമാണ് ടൂർണമെന്റിലുള്ളത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 52ാം മിനിട്ടിൽ റാമോൺ സോസയാണ് ബ്രസീലിയൻ ടീമിന് വേണ്ടി ഏക ഗോൾ നേടിയത്. പെനാൽറ്റി ബോക്സിൽ നിന്നും ഒരു ഹെഡർ പാസിൽ നിന്നുമാണ് താരം എതിരാളികളുടെ വലകുലുക്കിയത്.
ഈ ഗോളിന്റെ ആധിപത്യത്തിൽ പാൽമിറാസ് പ്രതിരോധം കൂടുതൽ ശക്തമാക്കി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പാൽമിറാസ് കിരീടം ചൂടി.
മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും പാൽമിറാസിന്റെ ആധിപത്യമായിരുന്നു. 59 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ പാൽമിറാസ് ആറ് ഷോട്ടുകളാണ് അർജന്റീന ടീമിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്.
ഇതിൽ നാല് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 12 ഷോട്ടുകളിൽ നിന്നും മൂന്ന് ഷോട്ടുകൾ പാൽമിറാസിന്റെ പോസ്റ്റിലേക്ക് എത്തിക്കാൻ അർജന്റൈൻ ക്ലബ്ബിന് സാധിച്ചു.
Content Highlight: Palmieras won 2026 Copa Libertadores and create a new history
