ന്യൂദൽഹി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. പൊതുജനങ്ങളുടെ നികുതിപ്പണം ഊറ്റിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അഭിജിത് ദീപ്കെ പറഞ്ഞു.
ലോക്സഭയിലെയും കേന്ദ്ര മന്ത്രിസഭയിലെയും അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് നികുതിപ്പണം അധികമായി ചെലവാക്കുന്നതിന് മാത്രമേ വഴിവെക്കൂയെന്ന് ദീപ്കെ എക്സിലൂടെ പറഞ്ഞു.
നിലവിലുള്ള 68 മന്ത്രിമാർക്കായി സർക്കാർ ഓരോ വർഷവും ചെലവഴിക്കുന്നത് 620 കോടി രൂപയാണെന്ന് അഭിജീത് ദീപ്കെ പറഞ്ഞു.
എന്നാൽ ഈ വിപുലീകരണത്തിലൂടെ കേന്ദ്ര മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 81ൽ നിന്നും 122 ആയി ഉയരാൻ സാധ്യത ഉണ്ടെന്നും ഇത് പ്രതിവർഷം 374 കോടി രൂപ അധിക ചെലവാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The govt spends ₹620 crore of taxpayers’ money every year on the Council of Ministers (68 currently). On average, ₹9.1 crore of taxpayers’ money is spent on each minister every year. After delimitation, the maximum capacity of ministers could increase from 81 to 122. For 41 additional ministers, the government could spend an estimated ₹374 crore more every year. Expanding the Lok Sabha & the Council of Ministers will only mean more politicians feeding off taxpayers’ money while the people get nothing in return.
— Abhijeet Dipke (@abhijeet_dipke) November 29, 2026
‘നിലവിലുള്ള 68 മന്ത്രിമാർക്കായി സർക്കാർ ഓരോ വർഷവും 620 കോടി രൂപയാണ് ചെലവഴിക്കുന്നത്.അതായത് ശരാശരി ഒരു മന്ത്രിക്കായി 9.1 കോടി രൂപയുടെ ചെലവാകുന്നു.
എന്നാൽ മണ്ഡല പുനർനിർണയത്തിന് ശേഷം കേന്ദ്ര മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 81ൽ നിന്നും 122 ആയി ഉയരാൻ സാധ്യത ഉണ്ട്. പുതിയതായി വരുന്ന 41 മന്ത്രിമാർക്ക് പ്രതിവർഷം 374 കോടി രൂപയുടെ അധികമായി ചെലവഴിക്കേണ്ടി വരുന്നു,’ അഭിജീത് ദീപ്കെ പറഞ്ഞു.
നികുതിദായകരുടെ പണം അധികമായി ചെലവഴിക്കാൻ കൂടുതൽ രാഷ്ട്രീയക്കാർ വരുമെന്നല്ലാതെ ലോക് സഭയും മന്ത്രിസഭയും വികസിപ്പിക്കുന്നത് വഴി ജനങ്ങൾക്ക് യാതൊരു നേട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡി.എം.കെ തീരുമാനത്തിന് പിന്നാലെ എം.കെ സ്റ്റാലിനെ അനുനയിപ്പിക്കാൻ ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ ചെന്നൈയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, എം.എ. ബേബി എന്നിവരാണ് സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.
തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ എന്നും ഉറച്ചുനിന്ന വ്യക്തിയാണ് താങ്കളെന്നും ഭരണഘടനയെ സംരക്ഷിക്കാം ബില്ലിനെ എതിർക്കണമെന്നും രാഹുൽ ഗാന്ധി എക്സിലൂടെ സ്റ്റാലിനോട് പറഞ്ഞിരുന്നു.
എന്നാൽ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്നായിരുന്നു സ്റ്റാലിനിന്റെ മറുപടി.
Content Highlight: Abhijeet Deepke, founder of the Cockroach Janata Party, opposes the constituency delimitation bill.
