അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത് സന്ദീപ് പ്രദീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കോസ്മിക് സാംസൺ. സൂപ്പർ ഹീറോ ഫാന്റസി ഴോണറിൽ പെട്ട ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അനുരാജ് ഒ.ബി, അൽഫോൺസ് പുത്രൻ, അൽത്താഫ് സലീം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ വെച്ചാണ് എന്തുകൊണ്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചത് എന്നതിനെപ്പറ്റി സന്ദീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിനിമയുടെ ഴോണറും പെർഫോം ചെയ്യാനുള്ള സ്‌പേസും തുടങ്ങിയവയാണ് ഈ ചിത്രത്തിൽ തന്നെ ആകർഷിച്ചതെന്നാണ് താരം പറയുന്നത്. എല്ലാ രീതിയിലും തനിക്ക് പെർഫോം ചെയ്യാൻ സ്കോപ്പുള്ളൊരു കഥാപാത്രമാണ് കോസ്മിക് സാംസണിലേതെന്നും സന്ദീപ് പറഞ്ഞു.

‘ആദ്യം തന്നെ ഇങ്ങനത്തെ സബ്ജക്റ്റുകൾ വളരെ കുറച്ചേ നമുക്ക് കേൾക്കാൻ പറ്റുകയുള്ളൂ. ബാക്കി ഈ പറയുന്ന കുടുംബ പശ്ചാത്തലം അല്ലെങ്കിൽ ബാക്കി ടൈപ്പ് ഓഫ് ഴോണേഴ്സൊക്കെ കുറച്ചും കൂടെ നമുക്കെപ്പോഴും വരുന്നതാണ്. അപ്പോൾ അതിൽ നിന്ന് മാറി വന്ന ഒരു എലമെന്റും കാര്യങ്ങളൊക്കെയാണ് അബി നറേറ്റ് ചെയ്തപ്പോൾ കിട്ടിയ കോസ്മിക് സാംസണിന്റെ പ്രധാനപ്പെട്ട ഫാന്റസി പാർട്ട്. അത് കേട്ടപ്പോൾ ഭയങ്കര രസമായിട്ട് തോന്നി. പിന്നെ ഞാൻ അതിനു മുന്നേ ചെയ്തിരിക്കുന്ന സിനിമകളെന്ന് പറയുന്നത് എക്കോ, ആലപ്പുഴ ജിംഖാന എന്നിവയൊക്കെയാണ്.

കോസ്മിക് സാംസൺ.Photo. Screen Grab/ Youtube.Facebook.com

അതും പല ഴോണേഴ്സിലുള്ള സിനിമകളാണ്. എനിക്ക് കുറച്ചും കൂടെ ഒരു ആക്ടർ എന്ന നിലയിൽ എക്സ്പ്ലോർ ചെയ്യാൻ പറ്റുന്ന കുറെ മേഖല ഞാൻ ഈ സിനിമയിൽ കണ്ടിട്ടുണ്ടായിരുന്നു. ഈ പറയുന്ന ഫൈറ്റ് സീക്വൻസസ്, സ്റ്റൈലൈസ്ഡ് സീക്വൻസസ് ഒക്കെയാണ് ഇതിൽ വരുന്നത്. പിന്നെ ചെറിയൊരു ഡാൻസ് സീക്വൻസും വരുന്നുണ്ട്. അങ്ങനെ നമുക്കൊരു ഡ്രീം ക്യാരക്ടറായിട്ട് ഫീൽ ചെയ്യും. എല്ലാ രീതിയിലും നമുക്ക് പെർഫോം ചെയ്യാൻ പറ്റുന്ന ഒരു സ്കോപ്പുള്ള സിനിമയാണ്. എന്നാൽ ഭയങ്കര സിമ്പിളായിട്ടുള്ള ഗ്രൗണ്ടഡായിട്ടുള്ള ഒരു സ്റ്റോറിയാണ്,’ നടൻ പറഞ്ഞു.

എക്സ്പെരിമെന്റലാണെങ്കിലും നല്ല രസമായിട്ട് സിനിമ വരുമെന്ന് തനിക്ക് തോന്നിയെന്നും മലയാള സിനിമയിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇപ്പോൾ കുറവായതുകൊണ്ട് തന്നെ കുട്ടികൾക്കൊക്കെ ഇതിഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും തനിക്ക് തോന്നിയെന്ന് സന്ദീപ് കൂട്ടിച്ചേർത്തു. അങ്ങനെ മൊത്തത്തിൽ തനിക്ക് എക്സൈറ്റഡായി കമ്മിറ്റ് ചെയ്ത പടമാണിതെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: That is the key fantasy element of ‘Cosmic Samson’, it sounded incredibly fascinating when I heard about it: Sandeep Pradeep