ഈയാഴ്ച പുറത്തിറങ്ങുന്ന മലയാള ചിത്രങ്ങള്‍ ഏവരും കാത്തിരുന്ന ചിത്രമായിരുന്നു അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത കോസ്മിക് സാംസണ്‍. മലയാളത്തിലെ യുവതാരമായ സന്ദീപ് പ്രദീപ് നായകനായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പടക്കളം, എക്കോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപിന്റെ മറ്റൊരു വിജയമാകുമോ കോസ്മിക് സാംസണ്‍ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

കോസ്മിക് സാംസണ്‍. Photo: X.com

മോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങുന്ന മറ്റൊരു ഫാന്റസി സൂപ്പര്‍ ഹീറോ എന്ന സവിശേഷതയും കോസ്മിക് സാംസണുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഇത്തരം ചിത്രങ്ങളെല്ലാം പരാജയമായതോടെ കോസ്മിക് സാംസണും ഇതേ അവസ്ഥയായിരിക്കുമോ എന്ന ഭയവും പലര്‍ക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെയുള്ള പ്രതികരണങ്ങളാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

ചിത്രം ശരാശരിയില്‍ ഒതുങ്ങിപ്പോയെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ചിത്രത്തിന് കണ്ടിറങ്ങിയവരുമായി ഇമോഷണലി കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും രണ്ട് മണിക്കൂര്‍ മാത്രമാണ് ദൈര്‍ഘ്യമെങ്കിലും പലയിടത്തും ലാഗ് അനുഭവപ്പെട്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ മേക്കിങ് നന്നായിട്ടുണ്ടെങ്കിലും കണ്ടിരിക്കുന്നവര്‍ക്ക് ഹൈ നല്‍കുന്ന സീനുകള്‍ കുറവാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.

കോസ്മിക് സാംസണ്‍. Photo: X.com

എന്നാല്‍ ഫാമിലിയുമൊത്ത് തിയേറ്ററില്‍ കാണാന്‍ സാധിക്കുന്ന ഒരു നല്ല ചിത്രമാണ് കോസ്മിക് സാംസണെന്നും, കുട്ടികളടക്കമുള്ള കുടുംബ പ്രേക്ഷകര്‍ക്ക്ചിത്രം ഇഷ്ടപ്പെടുമെന്നും പ്രതികരണങ്ങളുണ്ട്. ഇരുപത് ലക്ഷം മാത്രമായിരുന്നു ചിത്രത്തിന് പ്രീ സെയില്‍ ബുക്കിങ്ങിലൂടെ നേടാന്‍ സാധിച്ചത്. മികച്ച അഭിപ്രായവുമായി മുന്നേറുന്ന കുഞ്ചാക്കോ ബോബന്‍ നായകനായ ഹെയില്‍ മേരിയും ഇന്ന് തിയേറ്ററുകളിലെത്തിയ പ്രേംപാറ്റയും കടുത്ത മത്സരമായിരിക്കും കോസ്മിക് സാംസണ് ബോക്‌സ് ഓഫീസില്‍ നല്‍കുക എന്നതില്‍ സംശയമില്ല.

Content Highlight: First theatre response of Sandeep Pradeep Starrer Cosmic Samson