എഡിറ്റര്‍
എഡിറ്റര്‍
ദുര്‍മന്ത്രവാദിയെന്ന് ആരോപണം; 80 വയസുകാരിയെ 18 ദിവസം വീട്ടിനുള്ളില്‍ പൂട്ടിയിട്ടു
എഡിറ്റര്‍
Friday 25th August 2017 4:56pm

 

രാജസ്ഥാന്‍: ദുര്‍മന്ത്രവാദിയെന്നാരോപിച്ച് 80 വയസുകാരിയെ 18 ദിവസം വീട്ടില്‍ പൂട്ടിയിട്ടു. മാംഗ്രോപ് സ്വദേശിനിയായ രാംകന്യാ ദേവിയെന്ന വൃദ്ധയെ ആണ് ജനലുകള്‍ പോലുമില്ലാത്ത മുറിക്കുള്ളില്‍ പൂട്ടിയിട്ടത്. സംഭവം അറിഞ്ഞെത്തിയ പൊലീസാണ് വൃദ്ധയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.
അയല്‍ വാസിയായ ജാട്ട് സമുദായക്കാരിയായ പൂജ രോഗബാധിതയായിരുന്നു. തുടര്‍ന്ന വീട്ടുകാര്‍ പ്രദേശത്തെ ഒരു വൈദ്യനെ സമീപിച്ചു. ദുര്‍മന്ത്രവാദിയുടെ ശക്തിയെ തുടര്‍ന്നാണ് പൂജയ്ക്ക് അസുഖം വന്നതെന്ന് വൈദ്യന്‍ വീട്ടുകാരോടു പറഞ്ഞു. ഇതേ തുടര്‍ന്നായിരുന്നു വൃദ്ധയെ വീട്ടില്‍ കയറിവന്ന പൂജയുടെ ബന്ധുക്കളായ ശിവരാജ്, സുനില്‍ ജാട്ട് എന്നിവര്‍ വൃദ്ധയെ പൂട്ടിയിട്ടത്.


സാത്താന്‍ സേവ ആരോപിച്ച് 21 വര്‍ഷം തടവ്; നിരപരാധിത്വം തെളിഞ്ഞപ്പോള്‍ 21 കോടി രൂപ നഷ്ടപരിഹാരം


രാംകന്യാ ദേവി ഗ്രാമത്തിലെ, പ്രസവശുശ്രൂഷ നടത്തുന്ന ആളായിരുന്നു. എന്നാല്‍ 10 വര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു അപകടം സംഭവിക്കുകയും അതേ തുടര്‍ന്ന് ജോലിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു.

വീട്ടില്‍ കയറി വൃദ്ധയെ പൂട്ടിയിട്ടതിന് പൂജയുടെ ബന്ധുക്കളായ ശിവരാജ്, സുനില്‍ ജാട്ട് എന്നിവര്‍ക്കെതിരെ മാംഗ്രോപ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Advertisement