പട്‌ന: ബീഹാറിലെ ജമുയിയില്‍ നിന്നെന്ന് കരുതുന്ന സദാചാര പൊലീസിങിന്റെ വീഡിയോ വൈറലാകുന്നു. ഒരു കൂട്ടം ആളുകള്‍ ഒരു പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും ആക്രമിക്കുന്നതാണ് വീഡിയോ. പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വൈറലായതോടെ സംഭവത്തില്‍ ബീഹാര്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
രാത്രിയില്‍ ഒരു കൂട്ടം ആളുകള്‍ ഉപദ്രവിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഉപദ്രവിക്കുന്നവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ ഒരാള്‍ എടുത്തുകൊണ്ട് പോകുന്നുമുണ്ട്. പെണ്‍കുട്ടിയെ അയാള്‍ അനുചിതമായി സ്പര്‍ശിക്കുന്നതും കാണാം.
തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന് അവര്‍ ആളുകളോട് കൈകൂപ്പി അഭ്യര്‍ഥിക്കുന്നുണ്ട്. അക്രമികളുടെ മുഖം വീഡിയോയില്‍ വ്യക്തമല്ല. ചിലര്‍ തുണികൊണ്ട് മുഖം മറച്ചിട്ടുമുണ്ട്.
വീഡിയോ വൈറലായതോടെ അതിലുള്ളത് സത്യമാണെങ്കില്‍ ബീഹാര്‍ പോലീസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജമുയി-ലഖിസരായി റോഡിലാണ് സംഭവം നടന്നതെന്ന് ജമുയി പോലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Jamui viral video: Couple harassed by group, one man grabs woman from behind to take her away, Bihar Police seeks action after footage creates online outrage
