എഡിറ്റര്‍
എഡിറ്റര്‍
തൃശൂര്‍ ജില്ലയില്‍ ഇന്ന് നഴ്‌സുമാരുടെ സൂചനാ പണിമുടക്ക്
എഡിറ്റര്‍
Monday 29th October 2012 9:04am

malayalee-nursesതൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് നഴ്‌സുമാരുടെ സൂചനാ പണിമുടക്ക്. ഒളരി മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ജില്ലയിലെ 63 ആശുപത്രികളില്‍ നിന്ന് പതിനായിരത്തോളം നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Ads By Google

അത്യാഹിത വിഭാഗത്തിലെ നഴ്‌സുമാര്‍ ഒഴിച്ച് മറ്റെല്ലാവരും സമരത്തില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

മിനിമം വേതനം നടപ്പാക്കുക, അന്യായമായ സ്ഥലംമാറ്റം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒളരി മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ രണ്ട് മാസമായി സമരം നടത്തുന്നത്.

രാഷ്ട്രീയസംഘടനകളും മറ്റും സമരത്തിന് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തിയെങ്കിലും മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് നഴ്‌സുമാര്‍ ജില്ലയില്‍ അനശ്ചിതകാലസമരത്തിന് ആഹ്വാനം ചെയ്തത്.

എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് പണിമുടക്ക് ഒരു ദിവസമായി ചുരുക്കുകയായിരുന്നു.

അതേസമയം മദര്‍ ആശുപത്രിയിലെ സമരത്തിന്റ പേരില്‍ മറ്റ് ആശുപത്രികളിലെ രോഗികളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന്  യുണൈറ്റഡ് നഴ്‌സസ്് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Advertisement