
വനിതാ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലം പുരുഷന്‍മാര്‍ക്ക് നല്‍കണമെന്ന് ലോം ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. പുരുഷന്‍മാരുടെ മത്സരങ്ങള്‍ക്കാണ് കൂടുതല്‍ കാണികളുള്ളതെന്നും ജോക്കോവിച്ച് പറഞ്ഞു. ഇന്‍ഡ്യന്‍വെല്‍സില്‍ ബി.എന്‍.പി പാരിബാസ് ഓപണ്‍ കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ജോക്കോവിച്ച്.
വനിതാ ടെന്നീസ് താരങ്ങളോട് ഏറെ ബഹുമാനമുണ്ടെന്നും പുരുഷന്‍മാരില്‍ നിന്നും വ്യത്യസ്തമായി ഏറെ ബുദ്ദിമുട്ടുകള്‍ വനിതാ താരങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ജോക്കോവിച്ച് പറഞ്ഞു.
പുരുഷ താരങ്ങള്‍ നേടിയെടുത്ത പ്രശസ്തിയുടെ ആനുകൂല്യത്തിലാണ് വനിതാ ടെന്നീസ് മുന്നോട്ട് പോകുന്നതെന്ന ഇന്‍ഡ്യന്‍വെല്‍സ് ടെന്നീസ് ഗാര്‍ഡന്‍ സി.ഇ.ഒ റെയ്മണ്ട് മൂറിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുരുഷന്‍മാര്‍ക്ക് കൂടുതല്‍ പണം വേണമെന്ന് ജോക്കോവിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. താനൊരു വനിതാ താരം ആയിരുന്നെങ്കില്‍ ദിവസവും രാത്രി ഫെഡറര്‍ക്കും നദാലിനും വേണ്ടി മുട്ടു കുത്തി പ്രാര്‍ത്ഥിക്കുമായിരുന്നെന്നും കാരണം അവരാണ് ടെന്നീസിനെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മൂര്‍ പറഞ്ഞിരുന്നു. മൂറിന്റെ പ്രസ്താവനയെ തള്ളി സെറീന വില്യംസ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
അതേ സമയം പ്രസ്താവന വിവാദമായതോടെ മൂര്‍ തന്റെ പ്രസ്താവന പിന്‍വലിച്ചിരുന്നു.
