ഇന്ന് മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന അഭിനേതാവാണ് നിവിന്‍ പോളി. ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ഭൂരിഭാഗം റെക്കോഡുകളും തന്റെ പേരിലേക്കെഴുതിച്ചേര്‍ത്തിരിക്കുകയാണ് താരം. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ നിവിന്‍ പോളിയ്ക്ക് വലിയ ബൂസ്റ്റായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സര്‍വ്വം മായയും ബെത്‌ലഹേം കുടുംബ യൂണിറ്റും നല്‍കിയത്.

തിയേറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ബി.കെ.യു ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തിരുന്നു. ബെത്‌ലഹേമിന്റെ വിജയ തിളക്കിത്തിനിടെ നിവിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു യേഴ് കടല്‍ യേഴ് മലൈ. തമിഴിലെ ക്ലാസിക് സംവിധായകന്‍ റാം അണിയിച്ചൊരുക്കിയ ചിത്രത്തിന് ആദ്യദിനം മുതല്‍ തന്നെ തണുപ്പന്‍ സ്വീകരണമാണ് ലഭിച്ചത്.

യേഴ് കടല്‍ യേഴ് മലൈ. Photo: X.com

ഷൂട്ട് പൂര്‍ത്തിയായിട്ടും രണ്ട് വര്‍ഷത്തോളം പെട്ടിയില്‍ കിടന്ന ചിത്രം കൂടിയാണ് യേഴ് കടല്‍ യേഴ് മലൈ. ഫാന്റസിയും റൊമാന്‍സും ചേര്‍ന്ന കഥയാണ് ചിത്രത്തിന്റേത്. പ്രീ സെയിലില്‍ വെറും 35 ലക്ഷം മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. വളരെ കുറച്ച് സ്‌ക്രീനുകളില്‍ മാത്രം റിലീസായ ചിത്രത്തിന്റെ രണ്ട് ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്.

ബെത്‌ലഹേം റിലീസായി ഒരു മാസത്തിനിപ്പുറവും ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ നിവിന്റെ പുതിയ ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ നേടിയത് ഒരു കോടി രൂപ മാത്രമാണ്. ആദ്യദിനത്തില്‍ 75 ലക്ഷത്തോളമായിരുന്നു യേഴ് കടല്‍ യേഴ് മലൈ നേടിയത്. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂസ് ലഭിച്ചതോടെ രണ്ടാം ദിനത്തില്‍ 24 ലക്ഷം മാത്രമാണ് യേഴ് കടല്‍ യേഴ് യേഴ് മലൈയ്ക്ക് ലഭിച്ചത്.

യേഴ് കടല്‍ യേഴ് മലൈ. Photo: X.com

ബെത്ലഹേം കാരണം കത്തി നില്‍ക്കുന്ന നിവിന് മാത്രമല്ല, തമിഴില്‍ ബാക്ക് ടു ബാക്ക് ഹിറ്റുമായി കളംനിറഞ്ഞു നില്‍ക്കുന്ന സൂരിയുടെ ഹിറ്റ് സ്ട്രീക്കും യേഴ് കടല്‍ യേഴ് മലൈയോടെ അവസാനിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കില്ലെങ്കിലും നിവിനിലെ നടനെ ഒരുപാട് ഉപയോഗിച്ച ചിത്രമാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു.

8000 വര്‍ഷത്തോളമായി മരണമില്ലാത്ത മനുഷ്യനായാണ് യേഴ് കടല്‍ യേഴ് മലൈയില്‍ നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലടക്കം പല ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണിത്. പേരന്‍പ്, പറന്തു പോ തുടങ്ങിയ സിനിമകള്‍ ചെയ്ത റാമിന്റെ വ്യത്യസ്തമായ കഥപറച്ചിലാണ് ചിത്രത്തിലേത്.

Content Highlight: Nivin Pauly and Soori Starrer Yezhu kadal Yezhu Malai Box offic

e report