അമല്‍ നീരദ് എന്ന ബ്രാന്‍ഡ് സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലാണ് ഈ ചിത്രം. സമീപകാലത്ത് ഏറ്റവും വലിയ താരനിരയിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളത്. നസ്‌ലെന്‍, ഷറഫുദ്ദീന്‍, സൗബിന്‍, ടൊവിനോ, ജ്യോതിര്‍മയി, നദിയ മൊയ്തു എന്നിവര്‍ക്കൊപ്പം രജിഷ വിജയനും ചിത്രത്തിന്റെ ഭാഗമാണ്.

രജിഷ വിജയന്‍ Photo: Screen grab/ Originals

ആദ്യമായാണ് അമല്‍ നീരദിന്റെ സിനിമയില്‍ രജിഷ ഭാഗമാകുന്നത്. മസ്തിഷ്‌ക മരണത്തിന് ശേഷം താരം ഭാഗമാകുന്ന ചിത്രം കൂടിയാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. ചിത്രത്തില്‍ നസ്‌ലെനെപ്പോലുള്ള ടാലന്റഡായിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് ഫ്രഷ് എക്‌സ്പീരിയന്‍സാണെന്ന് രജിഷ പറയുന്നു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു താരം.

‘നസ്‌ലെനില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ക്വാളിറ്റി എന്താണെന്ന് വെച്ചാല്‍, ആരെയെങ്കിലും കാണിക്കാന്‍ വേണ്ടി ഒരിക്കലും ഹാര്‍ഡ്‌വര്‍ക്ക് ചെയ്യില്ല. ‘ഞാന്‍ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടുണ്ട്’ എന്ന് ആരെയും കാണിക്കില്ല. ആത്മാര്‍ത്ഥമായി അവന്‍ അതിന് വേണ്ടി ഡെഡിക്കേഷന്‍ നടത്തും. ഞാനത് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഞാനും നസ്‌ലെനും ഒരേ ജിമ്മിലായിരുന്നു പോയിക്കൊണ്ടിരുന്നത്.

ആലപ്പുഴ ജിംഖാനയുടെ ഷൂട്ടിന്റെ സമയത്ത് അവനടക്കം എല്ലാവരും നല്ലവണ്ണം പണിയെടുത്തിട്ടുണ്ട്. ഖാലിദാണ് ആ പടത്തിന്റെ ഡയറക്ടര്‍. ജിംഖാനക്ക് വേണ്ടിയുള്ള ബോഡിബില്‍ഡിങ്ങും ബോക്‌സിങ് പ്രാക്ടീസുമെല്ലാം നേരിട്ട് കണ്ടു. ലിറ്ററലി എല്ലാവരും ചോര തുപ്പിയിരുന്നു. നസ്‌ലെന് ഇപ്പോള്‍ കിട്ടുന്ന പ്രശംസയെല്ലാം അവന്റെ ഹാര്‍ഡ്‌വര്‍ക്കിന് കിട്ടുന്ന അംഗീകാരമാണ്,’ രജിഷ പറയുന്നു.

നസ്‌ലെന്‍ ഒരിക്കലും ജിമ്മില്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും താരം പറഞ്ഞു. നസ്‌ലെനെ കണ്ട് പഠിക്കാന്‍ തങ്ങളോട് ട്രെയിനര്‍ പറയാറുണ്ടെന്നും നല്ല ഡെഡിക്കേറ്റഡാണ് നസ്‌ലെനെന്നും രജിഷ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും ജൂണ്‍ എന്ന കഥാപാത്രമായാണ് തന്നെ ആളുകള്‍ കാണുന്നതെന്നും ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന് ശേഷം അത് മാറുമെന്നും താരം പറയുന്നു.

രജിഷ വിജയൻ, ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. Screen Grab/ IMDb

ആദ്യഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവെന്ന് ഓരോ അപ്‌ഡേറ്റിലും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബോഗെയ്ന്‍വില്ലക്ക് ശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് സിനിമാപ്രേമികള്‍ക്ക. കഴിഞ്ഞദിവസം ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. നവംബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Rajisha Vijayan saying Naslen is very hard working person