ന്യൂദൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ, കൊലപാതക കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ.
കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ രണ്ടുപേർക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്ത സുപ്രീം കോടതിയുടെ ഉത്തരവ് ആവർത്തിച്ചുള്ള അനീതിയാണെന്ന് സി.പി.ഐ.എം എക്സിലൂടെ പറഞ്ഞു.
2022 ൽ 14 വർഷം തടവ് അനുഭവിക്കാതെ നല്ല നടപ്പ് കാണിച്ചെന്ന് അവകാശപ്പെട്ട ഗുജറാത്ത് സർക്കാർ 11 പ്രതികളെയും മോചിപ്പിച്ചിരുന്നു. 2024ൽ ഈ ഉത്തരവ് സുപ്രീം കോടതി റദാക്കി. ഇപ്പോൾ ജയിലിൽ ദീർഘകാലം കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് ജാമ്യം നൽകിയിരിക്കുന്നതെന്ന് സി.പി.ഐ.എം പറഞ്ഞു.
Bilkis Bano case: Repeated, serial injustice We condemn the order of a bench of the Supreme Court suspending the sentences of two of the 11 men convicted of gang rape and murder in the Bilkis Bano case, and releasing them on bail. In 2022, the Gujarat government set all 11 free, claiming they had served 14 years and shown ‘good behaviour’. In 2024, the Supreme Court struck down that shameful order. Now the Court has cited the long years the men have spent in prison as one of its grounds for bail. This is serial injustice. https://t.co/zUIYQ98xsU
— CPI (M) (@cpimspeak) November 17, 2026
ബിൽക്കീസ് ബാനു കേസിൽ ജീവ പര്യന്തം തടവ് ശിക്ഷ താത്കാലികമായി നിർത്തിവെച്ച് ഇന്നലെയാണ് (തിങ്കളാഴ്ച) സുപ്രീം കോടതി രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡിയ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പി.ബി വരാലെ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ടുപേരും 17 വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ അപ്പീലുകളിൽ നിയമപരമായും വസ്തുതാപരമായും തീർപ്പാക്കേണ്ടതുണ്ടെന്നും അതിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ജാമ്യത്തിനുള്ള കാരണങ്ങളായി കോടതി പരിഗണിച്ചു.
2024ൽ സുപ്രീം കോടതി ഇളവ് റദ്ദാക്കിയ 11 പേരിൽ ജാമ്യം ലഭിച്ച രണ്ടു പ്രതികളും ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 143, 147, 302, 376 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
‘വേദനയുടെയും ഞെട്ടലിന്റെയും കണ്ണീരിലൂടെയാണ് ഈ വാക്കുകൾ ഞാൻ കുറിക്കുന്നത്. എന്റെ ഭാഗം കേൾക്കാതെ സുപ്രീം കോടതി വീണ്ടും ഒരു ഉത്തരവ് പുറപ്പെടുവിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല. പത്രവാർത്തകളിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നീതി എന്റെ കൈകളിൽ നിന്നും വഴുതിപ്പോകുന്നു. പഴയ ഭീതികൾ വീണ്ടും വേട്ടയാടുന്നു. ഞാൻ ഭയപ്പെടുകയാണ്,’ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ ബിൽക്കിസ് ബാനു പ്രതികരിച്ചു.
Content Highlight: Repeated Injustice; CPI(M) Condemns Supreme Court Order in Bilkis Bano Case
