[]ബീഹാര്‍: ബീഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി ക്ഷേത്രത്തില്‍ 5 ##സ്‌ഫോടന പരമ്പര. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ക്ഷേത്രത്തിനുള്ളിലായാണ് സ്‌ഫോടനം നടന്നത്.[]
പരിക്കേറ്റവരില്‍ രണ്ട് പേര്‍ സന്യാസിമാരാണ്. ആദ്യ സ്‌ഫോടനം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ഉണ്ടായത്. മഹാഹോധി വൃക്ഷത്തിന് സമീപമുണ്ടായ ആദ്യ സ്‌ഫോടനത്തിന് ശേഷം പിന്നീട് പലയിടങ്ങളിലായി തുടര്‍ച്ചയായി എട്ട് സ്‌ഫോടനങ്ങളുണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ശക്തി കുറഞ്ഞ സ്‌ഫോടനമായതിനാലാണ് ദുരന്തത്തിന്റെ ആഴം കുറഞ്ഞത്.ബുദ്ധമത വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് മഹാബോധി.
ഇരുന്നൂറിലധികം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് രണ്ടുമാസത്തിന് മുമ്പ് തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എന്‍.ഐ.എ സ്ഥലത്തെത്തി പൊട്ടാത്ത ബോംബുകള്‍ നിര്‍വീര്യമാക്കി. ക്ഷേത്രത്തില്‍ പരിശോധന നടക്കുകയാണ്.
സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ല.

മഹാബോധി ക്ഷേത്രത്തിലെ സ്‌ഫോടന പരമ്പര ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയെ ചുമതലപ്പെടുത്തിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.[]
ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് സ്‌ഫോടന പരമ്പര ഭീകരാക്രമണമാണെന്ന് അറിയിച്ചത്. അതേസമയം, ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
നാല് സ്‌ഫോടനം ക്ഷേത്രത്തിന് പുറത്തും നാലെണ്ണം അകത്തുമായാണ് നടന്നത്. ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര യോഗം ദല്‍ഹിയില്‍ നടക്കുകയാണ്.
