ജയ്പൂര്‍: സുഹൃത്തുമായുള്ള ബെറ്റില്‍ തോറ്റ ഭര്‍ത്താവ് നിക്കാഹ് ഹലാലാക്കാന്‍ വേണ്ടി ഭാര്യയെ സുഹൃത്തിന്റെ കിടപ്പറയിലേക്ക് തള്ളിവിട്ടു. രോഷാകുലയായ യുവതി ബലാത്സംഗക്കേസ് നല്‍കിയിരിക്കുകയാണ്.

“ഈ അധിക്ഷേപം എനിക്കു പൊറുക്കാനാവില്ല, എന്നെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് സുഹൃത്തിനെ അനുവദിച്ചിരിക്കുകയാണ്.” എന്നു പറഞ്ഞുകൊണ്ടാണ് യുവതി പരാതി നല്‍കിയ കാര്യം അറിയിച്ചത്.

നിക്കാഹ് ഹലാലാക്കാന്‍ വേണ്ടിയാണ് ഭാര്യയെ സുഹൃത്തിനൊപ്പം വിട്ടതെന്നു പറഞ്ഞാണ് ഭര്‍ത്താവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത്.


Also Read: മതി ഹിന്ദുവിനെ ഉണര്‍ത്തിയത്; ശശികലയ്‌ക്കെതിരെ കേസെടുത്തതില്‍ ട്രോളാഘോഷവുമായി സോഷ്യല്‍മീഡിയ


“50 വയസുള്ള ഭര്‍ത്താവ് 25 വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവില്‍ എട്ടുമാസം മുമ്പ് എന്നെ ഡിവോഴ്‌സ് ചെയ്തു. ഞങ്ങള്‍ക്ക് രണ്ടു മുതിര്‍ന്ന കുട്ടികളുണ്ട്.” യുവതി പറയുന്നു

സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കാന്‍ വേണ്ടി അദ്ദേഹം പലപ്പോഴും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും ഞാന്‍ നിഷേധിച്ചു. ഒരുദിവസം രോഷാകുലനായ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി.

എന്നാല്‍ അതിനുശേഷവും അദ്ദേഹം എന്റെ കൂടെതന്നെയാണ് കഴിഞ്ഞത്. ഞങ്ങള്‍ തന്നെ എല്ലാതരംബന്ധങ്ങളും തുടര്‍ന്നിരുന്നു. പിന്നെ ഹലാലാക്കേണ്ട ആവശ്യമെന്താണ്?” യുവതി ചോദിക്കുന്നു.


Read Also: കെ.എ എബ്രഹാമിനുവേണ്ടി വിജിലന്‍സിനെതിരെ ചെന്നിത്തല: മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടപ്പെട്ടെന്ന്


ആഗസ്റ്റ് 5ന് പുറത്തുപോകാമെന്നു പറഞ്ഞ് ഭര്‍ത്താവ് തന്നെ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോകുകയും അവിടെവെച്ച് സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

” ഭര്‍ത്താവ് തന്നെ ഗുളികകള്‍ കഴിച്ചശേഷം അസ്വസ്ഥതകള്‍ തോന്നിയിരുന്നു. അതു കഴിച്ചശേഷം തലകറക്കവും അനുഭവപ്പെട്ടു. അദ്ദേഹം പിന്നീട് എന്നെ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോകുകയും അവിടെവെച്ച് ചില ഗുളികകള്‍ കൂടി നല്‍കുകയും ചെയ്തു. പിന്നെ ഒന്നും എനിക്ക് ഓര്‍മ്മയില്ല. എഴുന്നേറ്റപ്പോള്‍ ഞാന്‍ നഗ്നയായിരുന്നു. തൊട്ടടുത്ത് ഭര്‍ത്താവിന്റെ സുഹൃത്തുമുണ്ടായിരുന്നു.” യുവതി വ്യക്തമാക്കി.

നിലവിളിച്ചപ്പോള്‍ തന്നെ പിടിച്ചുവലിച്ചു മുറിയിലേക്കു കൊണ്ടുപോയ ഭര്‍ത്താവ് ഇതൊരു പ്രശ്‌നമാക്കരുതെന്ന് മുന്നറിയിപ്പു നല്‍കി.


Don”t Miss: ‘നായിന്റെ മോനേ.. മിണ്ടരുത്’: പരാതി പറയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് വി.എം സുധീരന്‍ പ്രതികരിച്ചത് ഇങ്ങനെദി അറേബ്യ


മുസ് ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരാടുന്ന ചിലരുടെ സഹായത്തോടെ താന്‍ പോലീസ് സ്‌റ്റേഷനിലേക്കു പോകുകയും പരാതി നല്‍കുകയും ചെയ്‌തെന്നും യുവതി അറിയിച്ചു.

പൊലീസ് സ്റ്റേഷനിലേക്കു പോകും വഴി സുഹൃത്തിനൊപ്പമുള്ള വീഡിയോ ക്ലിപ്പ് കാണിച്ച് ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

“ഭര്‍ത്താവിന്റെ സുഹൃത്തുമായി നിക്കാഹ് നടന്നിട്ടില്ല. ഇത് ബലാത്സംഗമാണ്, ഹലാല്‍ അല്ല.” അവര്‍ പറയുന്നു.


Must Read:‘നമ്മുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മനേകാ ഗാന്ധി ആര്?’ ആഞ്ഞടിച്ച് പി.കെ ബഷീര്‍ എം.എല്‍.എ