ഐ.പി.എല്ലില്‍ ഹൈദരാബാദിന് പുതിയ ടീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th October 2012, 1:34 pm
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദ് പുതിയ ടീം ഉണ്ടാക്കുന്നു. സണ്‍ ടിവി മാനേജിങ് ഡയരക്ടര്‍ ആയിരുന്ന കലാനിധിമാരന്റെ ഉടമസ്ഥതയില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍ഗ്രൂപ്പ് ലേലത്തില്‍ 850 കോടി രൂപയ്ക്കാണ് ടീമിനെ സ്വന്തമാക്കിയത്. മുംബൈയിലാണ് ലേലം നടന്നത്.[]
10 വര്‍ഷത്തേക്കാണ് സണ്‍ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിരിക്കുന്നത്. ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ സഹോദരീപുത്രനാണ് കലാനിധിമാരന്‍. ആഭ്യന്തര സര്‍വീസ് നടത്തുന്ന സ്‌പൈസ് ജെറ്റും സണ്‍ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്.
ഹൈദരാബാദില്‍ നിന്നുള്ള ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ബി സി സി ഐ പുതിയ ടീമിനായി ലേലം നടത്തിയത്.
ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഡെക്കാനെ ഐ.പി.എല്ലില്‍ നിന്നും ഒഴിവാക്കിയത്.
