പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സീസണില്‍ തരം താഴ്ത്തല്‍ നേരിട്ടേക്കാമെന്ന് ടീമിന്റെ മുന്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. പൂര്‍ത്തിയായ ഒമ്പത് മത്സരങ്ങളില്‍ ഒരെണ്ണം മാത്രം വിജയിച്ച യുണൈറ്റഡ് ലീഗില്‍ പതിനേഴാമതാണ്.
2012-13 സീസണില്‍ സര്‍ അലക്‌സ് ഫെര്‍ഗുസനു കീഴില്‍ ലീഗ് ചാമ്പ്യന്മാരായ ശേഷം റെഡ് ഡെവിള്‍സിന് കിരീടം നേടാനായിട്ടില്ല. ഇതില്‍ 2024-25 സീസണില്‍ 15ാമതാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ സീസണില്‍ സിറ്റിയ്ക്ക് പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയതോടെ പ്രതീക്ഷയിലായിരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയാണ് ടീമിന്റെ ഈ സീസണിലെ പ്രകടനം.
രണ്ട് ചാമ്പ്യന്‍സ് ലീഗ് മാച്ചുകളുള്‍പ്പെടെ കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ ടീം വിജയമറിഞ്ഞിട്ടില്ല. ഇതിനിടെ കരാബാവോ കപ്പില്‍ ബ്രൈറ്റണോട് തോറ്റ് ടീം പുറത്താവുകയും ചെയ്തു. ഗോള്‍ വ്യത്യാസത്തില്‍ മാത്രമാണ് ടീം റിലഗേഷന് മുകളില്‍ നില്‍ക്കുന്നത്.
📉 The last 9 games in all competitions for Manchester United. https://t.co/tbNFEul0EM
— Fabrizio Romano (@FabrizioRomano) October 31, 2026
ബേണ്‍മൗത്തിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡിലും ചെല്‍സിക്കെതിരെയുള്ള എവേ മാച്ചിലും തോറ്റതിന് പിന്നാലെയാണ് മുന്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ടീമിനെ രൂക്ഷമായി വിമര്‍ശിച്ചത്.
സീസണിലെ ഒമ്പത് മത്സരങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തരംതാഴ്ത്തല്‍ പ്രവചിക്കുന്നത് അതിശയോക്തിയാണെങ്കിലും, പ്രതിസന്ധിയില്‍ ഏറെക്കാലം കുടുങ്ങിക്കിടക്കുന്ന ഏത് ടീമിനെയും ശിക്ഷിക്കാന്‍ കരുത്തുള്ള ലീഗാണ് പ്രീമിയര്‍ ലീഗ് എന്ന് യുണൈറ്റഡിനെ ഓര്‍മിപ്പിക്കാന്‍ ടെന്‍ ഹാഗ് മടിച്ചില്ല.
‘പ്രീമിയര്‍ ലീഗില്‍ തീര്‍ച്ചയായും റിലഗേഷനുള്ള സാധ്യതയുണ്ട്. കാരണം ഇവിടെ ടീമുകളെല്ലാം വളരെ ശക്തരാണ്. നല്ല മാനേജര്‍മാരുണ്ട്. ഒരിക്കല്‍ തെറ്റായ വശത്തായി അതേ സര്‍ക്കിളില്‍ കുടുങ്ങിപ്പോയാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാകും,’ ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ടെന്‍ ഹാഗ് പറഞ്ഞു.
2024 ജൂലൈ മുതല്‍ 2024 ഒക്ടോബര്‍ വരെ യുണൈറ്റഡ് പരിശീലകനായിരുന്നു മുന്‍ ഡച്ച് താരമായിരുന്ന ടെന്‍ ഹാഗ്. ടീമിന് എഫ്.എ കപ്പും ലീഗ് കപ്പും നേടിക്കൊടുത്ത പരിശീലകനെ ടീമിന്റെ മോശം പ്രകടനം മൂലം സാക്ക് ചെയ്യുകയായിരുന്നു.
എന്നാല്‍ ടീമിലെ കളിക്കാരുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നാണ് ടെന്‍ ഹാഗിനെ പുറത്താക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്ലബ്ബിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രൊഫഷണലിസമില്ലാതെയാണ് പെരുമാറിയതെന്ന് കഴിഞ്ഞ മാസം അത്‌ലറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടെന്‍ ഹാഗ് ആരോപിച്ചിരുന്നു.
ടെന്‍ ഹാഗില്‍ നിന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത റൂബന്‍ അമോരിമിന്റെ കീഴില്‍ 2024-25 സീസണില്‍ 15ാമതാണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണ്‍ പകുതിയോടെ അമോരിമിനെ പുറത്താക്കിയ ക്ലബ് മുന്‍ മധ്യനിര താരം മൈക്കല്‍ കാരിക്കിനെ താത്കാലിക പരിശീലകനായി നിയമിച്ചു.
സീസണിനൊടുവില്‍ നാടകീയമായി മൂന്നാമത് ഫിനിഷ് ചെയ്തതോടെ കാരിക്കിനെ സ്ഥിരമായി നിയമിച്ചു. എന്നാല്‍ 1984ന് ശേഷമുള്ള ഏറ്റവും നീണ്ട ‘വിജയമില്ലാ’ പരമ്പരയിലൂടെയാണ് ടീം ഇപ്പോള്‍ കടന്നുപോകുന്നത്.
Content Highlight: Relegation from Premier League a possibility for Manchester United, says Erik Ten Hag.
