മോദി സര്‍ക്കാര്‍ നാലു വര്‍ഷത്തിനിടയ്ക്ക് വിറ്റഴിച്ച ഓഹരി യു.പി.എ ഭരണകാലത്തെ് വിറ്റഴിച്ചതിന്റെ ഇരട്ടി; ഡി.ഐ.പി.എ.എം ഡാറ്റ
national news
മോദി സര്‍ക്കാര്‍ നാലു വര്‍ഷത്തിനിടയ്ക്ക് വിറ്റഴിച്ച ഓഹരി യു.പി.എ ഭരണകാലത്തെ് വിറ്റഴിച്ചതിന്റെ ഇരട്ടി; ഡി.ഐ.പി.എ.എം ഡാറ്റ
ന്യൂസ് ഡെസ്‌ക്
Monday, 19th November 2018, 1:55 pm

ന്യൂദല്‍ഹി: 1991 ന് ശേഷം നടന്ന ഓഹരി വിറ്റഴിക്കലില്‍ 58 ശതമാനം ഓഹരിയും വിറ്റഴിച്ചത് മോദി സര്‍ക്കാരിന്റെ ഭരണകാലത്തെന്ന് ദി ഹിന്ദു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക്ക് അസറ്റ് മാനേജ്‌മെന്റ് ഡി.ഐ.പി.എ.എം പുറത്തുവിട്ട ഡാറ്റ പ്രകാരം പത്തു വര്‍ഷം ഒരുമിച്ച് ഭരണത്തിലിരുന്ന(2004-2014) യു.പി.എ സര്‍ക്കാര്‍ വിറ്റഴിച്ച ഓഹരിയുടെ ഇരട്ടി വരും ഇതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.

1991ന് ശേഷം 3.63 ലക്ഷം കോടി രൂപയുടെ ഓഹരിയാണ് വിറ്റഴിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയും 5 മാസം ബാക്കിയിരിക്കെ 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിച്ചത് കഴിഞ്ഞ നാലു വര്‍ഷത്തിനിടക്കാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

NDA govt. divested twice as much as UPA, DIPAM data shows


Also Read ശബരിമല: സുപ്രീം കോടതി വിധിയായതിനാല്‍ ഇടപെടാനാകില്ല; ചെയ്യാന്‍ പറ്റുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യണം: തടിയൂരി കേന്ദ്ര ആഭ്യന്തരമന്ത്രി


10 വര്‍ഷത്തെ ഭരണത്തിനിടക്ക് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് 33 ഡീലുകളാണ് നടത്തിയത്. അതേ സമയം നാലു വര്‍ഷം കൊണ്ട് എന്‍.ഡി.എ നടത്തിയത് 75 ഡീലുകളാണ്. ഈ സാമ്പത്തിക വര്‍ഷം 80,000 കോടിയുടെ ഓഹരി വിറ്റഴിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും ഇതു വരെ 15,247.11 കോടിയുടെ വിറ്റഴിക്കല്‍ മാത്രമേ നടന്നിട്ടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലക്ഷ്യം നിറവേറ്റുകയാണെങ്കില്‍ 1991 മുതലുള്ള 65 ശതമാനം ഓഹരിയും വിറ്റഴിക്കപ്പെടുക കഴിഞ്ഞ നാലു വര്‍ഷങ്ങളിലായിരിക്കും.


Also Read ശബരിമലയുമായി ബന്ധപ്പെട്ട എന്തു തീരുമാനവും ഇനി ജനുവരി 22ന് മാത്രം: അഞ്ചംഗ ബെഞ്ചു മാത്രമേ കേസ് പരിഗണിക്കൂവെന്നും സുപ്രീം കോടതി


“സാമ്പത്തിക കമ്മി മറികടക്കാന്‍ സര്‍ക്കാരിന് ലഭ്യമായ എല്ലാ വരുമാനവും ആവശ്യമായി വരും. മിക്ക ഓഹരി വിറ്റഴിക്കലും നടക്കേണ്ടതു തന്നെയാണ്. നഷ്ടത്തിലോടുന്ന കമ്പനികളാണ് അധികവും. എന്നാല്‍ ചില കമ്പനികളുടെ കാര്യം വരുമ്പോള്‍ ഇത്തരം വിറ്റഴിക്കല്‍ പ്രശ്‌നമാണ്”- കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള സാമ്പത്തിക വിദഗ്ദന്‍ പേരു വെളിപ്പെടുത്താതെ ദി ഹിന്ദുവിനോട് പറഞ്ഞു.

ഓഹരി വിറ്റഴിക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്രം പിടിമുറുക്കയാണ്. അവര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയാണ് മുന്‍ ചീഫ് സ്റ്ററ്റിസ്റ്റീഷ്യന് പ്രൊണാബ് സെന്‍ ദി ഹിന്ദുവിനോട് പറഞ്ഞു.