shot-dead

കോഴിക്കോട്:  കോഴിക്കോട് വെസ്റ്റ്ഹിലില്‍ പരിശീലനത്തിനിടെ എന്‍.സി.സി കേഡറ്റ് വെടിയേറ്റ് മരിച്ചു. കൊല്ലം സ്വദേശി ധനുഷ് കൃഷ്ണയാണ് മരിച്ചത്. പത്തനംതിട്ട സെന്റ്സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ത്ഥിയാണ് ധനുഷ്. പരിശീലനത്തിനിടെ അബദ്ധത്തില്‍ സ്വയം വെടി വെയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

നെഞ്ചിനോട് ചേര്‍ന്ന ഭാഗത്താണ് ധനുഷിന് വെടിയേറ്റത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബാരക്കില്‍ പരിശീലനത്തിനിടെയാണ് സംഭവം. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ധനുഷ് മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍.സി.സി ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് വടകര സ്വദേശിയായ അനസ് എന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടിരുന്നു.