തന്നെ അതിഥിയായി ക്ഷണിച്ച പരിപാടിയില്‍ നല്‍കിയ ബുക്ക്‌ലെറ്റില്‍ തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി അച്ചടിച്ചതില്‍ പരിഭവം അറിയിച്ച് നവ്യ നായര്‍. താരത്തിന് രണ്ട് മക്കള്‍ ഉണ്ടെന്നാണ് ബുക്ക്‌ലെറ്റില്‍ എഴുതിയിരിക്കുന്നത്.
ഇതിന്റെ പേരില്‍ സംഘാടകരോട് തന്റെ പരിഭവം പറയുന്ന നവ്യയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന് യാമികയെന്ന ഒരു മകള്‍ ഉണ്ടെന്നാണ് പരിപാടിയില്‍ നല്‍കിയ ബുക്ക്‌ലെറ്റിലുള്ളത്.
ഒപ്പം താന്‍ അഭിനയിച്ചിട്ടില്ലാത്ത ചില സിനിമകളും ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്. അഭിനയിക്കാത്ത സിനിമകള്‍ എഴുതിയതില്‍ കുഴപ്പമില്ലെന്നും അത് താന്‍ അഡ്ജസ്റ്റ് ചെയ്‌തോളാമെന്നും പറയുന്ന താരം തനിക്ക് ഇല്ലാത്ത കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ത്തു.
വളരെ രസകരമായി പരിപാടിയുടെ സംഘാടകരെ തിരുത്തുന്ന നവ്യയുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. വളരെ നന്നായി ഈ പ്രശ്‌നം കൈകാര്യം ചെയ്തുവെന്നാണ് പലരും പറയുന്നത്. അതേസമയം സംഘാടകരെ രൂക്ഷമായി വിമര്‍ശിക്കുന്ന കമന്റുകളുമുണ്ട്.
