എഡിറ്റര്‍
എഡിറ്റര്‍
നന്തന്‍കോട് കൂട്ടക്കൊല ആഭിചാര കര്‍മത്തിന്റെ ഭാഗമല്ല; നടന്നത് ആസൂത്രിത കൊലപാതകം
എഡിറ്റര്‍
Wednesday 12th April 2017 11:22am

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല ആഭിചാര കര്‍മത്തിന്റെ ഭാഗമായി നടത്തിയതല്ലെന്നും മറിച്ച് തികച്ചും ആസൂത്രിതപരമായി ചെയ്തതാണെന്നും പൊലീസ്.

കൊലപാതകം ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണെന്ന പ്രതി കേഡല്‍ നല്‍കിയ മൊഴി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന നിഗമനത്തിലാണ് പൊലീസ്.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശരീരത്തില്‍ നിന്നും മനസ്സിനെ വേര്‍പ്പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന കര്‍മമാണ് നടത്തിയതെന്നായിരുന്നു കേഡല്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.

വീട്ടുകാര്‍ തന്നെ വല്ലാതെ അവഗണിച്ചതിനാലാണ് കൊല നടത്തിയതെന്ന്‌കേഡല്‍ മൊഴി നല്‍കിയിട്ടുണ്ട്. മാതാപിതാക്കളെ കൊല്ലാനുറച്ചു തന്നെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊല നടത്തിയത്.


Dont Miss നിങ്ങള്‍ സിറാജുന്നിസയുടെ ഉമ്മയെ കാണണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം നേതാവ്; വെടിവെപ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെ ഉപദേശിയാക്കി തൊട്ടുപിന്നാലെ പിണറായി സര്‍ക്കാര്‍ 


ആദ്യം അച്ഛനെ കൊലപ്പെടുത്തി. തുടര്‍ന്ന് അമ്മയെയും കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കുന്നതിനാണ് സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയതെന്നും കേഡല്‍ മൊഴി നല്‍കിയിട്ടുണ്ട്.

കേഡലിന്റേത് കൊടുംക്രിമിനലിന്റെ മാനസികാവസ്ഥയാണെന്നു മനോരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ശരീരത്തില്‍ നിന്നു ആത്മാവിനെ വേര്‍പെടുത്തി മറ്റൊരു ലോകത്തിലെത്തിക്കുന്ന കര്‍മമാണ് ആസ്ട്രോ പ്രൊജക്ഷന്‍. എന്നാല്‍, ഇങ്ങനെ പറഞ്ഞത് പുകമറ സൃഷ്ടിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമാണെന്നാണ് പൊലീസ് പറയുന്നത്. കേഡലിനു മനോരോഗമാണെന്നും അപരമവ്യക്തിത്വമാണെന്നും മനോരോഗ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.
എന്നാല്‍ കേഡലിന്റെ പപ്പയും മമ്മിയും അവരുടെ മക്കളുടെ ഒരു ഇഷ്ടത്തിനും എതിരുനിന്നിരുന്നില്ലെന്നും ഇത്തരമൊരു ക്രൂരകൃത്യം നടത്താന്‍ കേഡലിനെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Advertisement