ആവശ്യമായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടു പോകുന്നത് തെറ്റു തന്നെയാണ്. പക്ഷെ ഉത്തരേന്ത്യയില്‍ ദളിത്, ആദിവാസി, മുസ്‌ലിം സമുദായങ്ങള്‍ക്ക് സര്‍ക്കാരുദ്യോഗസ്ഥരില്‍ നിന്നും രേഖകള്‍ ലഭ്യമാക്കണമെങ്കില്‍ ഒരു പാട് കടമ്പകള്‍ കടക്കേണ്ടതുണ്ട് എന്നതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. ഇവിടങ്ങളില്‍ അപേക്ഷകന്റെ ജാതിയും മതവും നോക്കിയാണ് ഉദ്യോഗസ്ഥരുടെ സമീപനം.
ഒപ്പീനിയന്‍ / ഇ.പി റഹ്മത്ത്
![]()
ജാതിമത ചിന്തകള്‍ക്കതീതമായി സൗഹാര്‍ദ്ദത്തിനും സഹോദര്യത്തിനും പേര് കേട്ട നമ്മുടെ സംസ്ഥാനത്ത് വര്‍ഗ്ഗീയത എത്രത്തോളം വേര് ആഴ്ത്തിയിരിക്കുന്നുവെന്ന ഭീതിതമായ ഓര്‍മ്മപ്പെടുത്തലാണ് യതീംഖാനകളെ കേന്ദ്രീകരിച്ചുള്ള “മനുഷ്യക്കടത്ത്” വിവാദം. വര്‍ഗ്ഗീയതക്കെതിരെ പലപ്പോഴും ശക്തമായ നിലപാടെടുക്കാറുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പോലും ഏഷ്യാനെറ്റ് പോലുള്ള വര്‍ഗ്ഗീയ സ്വഭാവമുള്ള മുഖ്യധാരാ മാധ്യമങ്ങളുടെയും ഇടതുവലതു ഭേദമന്യേ രാഷ്ട്രിയ പാര്‍ട്ടികളുടെയും, നേതാക്കളുടെയും, പോലീസുകാരുടെയും ഒപ്പം ചേര്‍ന്ന് മുസ്‌ലിം സമുദായത്തിന് നേരെയുള്ള ഒരു സംഘടിത ആക്രമണമായി ഈ വിഷയത്തെ അറിഞ്ഞോ അറിയാതെയോ മാറ്റുകയാണുണ്ടായത്.
മതവുമായി ബന്ധപ്പെട്ട എന്ത് വിഷയവും ആളിക്കത്തിക്കാനായി തയ്യാറെടുത്തു നില്‍ക്കുന്ന മതതീവ്രവാദികള്‍ക്ക് എരിതീയില്‍ എണ്ണയൊഴിച്ചു കൊടുത്തതോടൊപ്പം തന്നെ ഒരു ശരാശരി മതവിശ്വാസിയുടെ സെക്കുലറിസത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തു എന്നതാണ്, കുട്ടികളുടെ ഭാവിയെ പറ്റിയുള്ള വിഷയം മാറ്റി നിര്‍ത്തിയാല്‍, ഈ കോലാഹലങ്ങളുടെ പരിണിത ഫലങ്ങളില്‍ ഒന്ന്.
ഹ്യുമന്‍ ട്രാഫിക്കിംഗ് (chitl drafficking) എന്താണെന്നു തന്നെ അറിയാതെയാണ് പലരും ഇതില്‍ സജീവമായി ഇടപെട്ടിരിക്കുന്നത്. രാജ്യത്ത് ആയിരക്കണക്കിന് നിര്‍ധനരായ കുട്ടികള്‍ ലൈംഗിക കമ്പോളം, ഇഷ്ടികക്കളങ്ങള്‍, കല്‍ക്കരി ഖനികള്‍ എന്നിവിടങ്ങളിലേക്കൊക്കെ കയറ്റിയയക്കപ്പെടുന്നതു പലപ്പോഴും വാര്‍ത്തയാകാറുണ്ട്. അതെ വാര്‍ത്താപ്രാധാന്യത്തോടെയാണ് ഒരു സവര്‍ണ്ണ കോണ്‍ഗ്രസ്സുകാരന്റെ മനസ്സിലെ മുസ്‌ലിം വിരോധത്തിലൂടെ പുറത്തു വന്ന വാക്കുകളും മലയാളി സമൂഹം എറ്റുപിടിച്ചത്.
ചൈല്‍ഡ് ട്രാഫിക്കിംഗ് (കുട്ടികളെ കടത്ത്) എന്നതിനെ യുനിസെഫ് നിര്‍വ്വചിച്ചത് ഇങ്ങനെയാണ്; “A child has been trafficked if he or she has been moved within a country, or across borders, whether by force or not, with the purpose of exploiting the child.” അതായത് ഒരു കുട്ടിയെ തന്റെ സ്വന്തം രാജ്യത്തിനുള്ളിലോ, അതിര്‍ത്തിക്കപ്പുറമോ ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോട് കൂടി നിര്‍ബന്ധമായോ അല്ലാതെയോ, കടത്തിക്കൊണ്ടു പോവുക എന്നതാണ്. ഇവിടെ ഉയരുന്ന സുപ്രധാന ചോദ്യം, വയറു നിറയെ ഭക്ഷണവും മികച്ച വിദ്യാഭ്യാസവും കൊടുക്കുന്നത് എങ്ങനെയാണ് ചൂഷണത്തിന്റെ പരിധിയില്‍ വരിക?
ആവശ്യമായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടു പോകുന്നത് തെറ്റു തന്നെയാണ്. പക്ഷെ ഉത്തരേന്ത്യയില്‍ ദളിത്, ആദിവാസി, മുസ്‌ലിം സമുദായങ്ങള്‍ക്ക് സര്‍ക്കാരുദ്യോഗസ്ഥരില്‍ നിന്നും രേഖകള്‍ ലഭ്യമാക്കണമെങ്കില്‍ ഒരു പാട് കടമ്പകള്‍ കടക്കേണ്ടതുണ്ട് എന്നതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. ഇവിടങ്ങളില്‍ അപേക്ഷകന്റെ ജാതിയും മതവും നോക്കിയാണ് ഉദ്യോഗസ്ഥരുടെ സമീപനം. അല്ലെങ്കില്‍ നല്ലൊരു തുക കൈക്കൂലിയായി കൊടുക്കേണ്ടി വരും.
ഉത്തരേന്ത്യയിലെ അഗതികളും അനാഥരുമായ കുട്ടികള്‍ കേരളത്തിലെ ഒര്‍ഫനേജുകളിലേക്ക് എത്തിപ്പെടുന്നുണ്ടെങ്കില്‍ പ്രധാനമായും മൂന്നു കാരണങ്ങളാണ് ഉള്ളത്; കടുത്ത ദാരിദ്ര്യം, സാമൂഹ്യ പിന്നോക്കാവസ്ഥ, പിന്നെ ശക്തമായ ജാതി/മത വിവേചനവും. സച്ചാര്‍ കമ്മിറ്റിയുള്‍പ്പെടെ പല പഠനങ്ങളും ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുറന്നു കാട്ടിയപ്പോള്‍ ഭരണകൂടം പേരിനൊരു ന്യൂനപക്ഷ മന്ത്രാലയം (ബി.ജെ.പിയുടെ ശക്തമായ എതിര്‍പ്പോടുകൂടി) രൂപീകരിച്ചു എന്നതല്ലാതെ കാര്യമായ ശ്രമങ്ങളൊന്നും ഈ വഴിക്ക് നടത്തിയിട്ടില്ല.
ഫോട്ടോ കടപ്പാട്: മുകുള്‍ ദുബെ
അടുത്ത പേജില്‍ തുടരുന്നു
രക്ഷിതാക്കളെ സഹായിക്കാന്‍ സ്‌കൂളില്‍ പോകാതെ വേസ്റ്റ് പെറുക്കി ഉപജീവനം നടത്തുന്ന ഒരുപാട് കുട്ടികളുമായി ഞങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 10 വയസ്സുള്ള ഒരു മുസ്‌ലിം ആണ്‍കുട്ടി ചോദിച്ചത്; “ഞാന്‍ സ്‌കൂളില്‍ പോയാല്‍ എന്റെ രക്ഷിതാക്കളെ ആര് സഹായിക്കും? ഞങ്ങളെ പട്ടിണിയില്‍ നിന്നും ആര് രക്ഷിക്കും?” എന്നാണ്. പ്രൈമറി ക്ലാസ്സുകളില്‍ തന്നെ പഠനം നിര്‍ത്തിയ എല്ലാ കുട്ടികള്‍ക്കും പറയാനുണ്ടായിരുന്നത് ബംഗ്ലാദേശി മുസ്‌ലിംകള്‍ എന്ന് വിളിച്ചു അധ്യാപകര്‍ ചെറിയ തെറ്റിനു പോലും നന്നായി തല്ലും എന്നാണ്.
![]()
2006-07 ലെ MHRD റിപ്പോര്‍ട്ട് പ്രകാരം[1] പ്രാഥമിക വിദ്യാഭ്യാസത്തില്‍ എറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനം ബീഹാറും രണ്ടാമത് ഇപ്പോള്‍ വിവാദമായ കുട്ടികളെ കൊണ്ട് വന്നിരിക്കുന്ന ജാര്‍ഖണ്ഡുമാണ്. ജാര്‍ഖണ്ഡില്‍ തന്നെ സ്‌കൂളുകളില്‍ മുസ്‌ലിം കുട്ടികളുടെ അഡ്മിഷനാണ് എറ്റവും കുറഞ്ഞ നിലയിലുള്ളത്. സച്ചാര്‍ കമ്മിറ്റി പ്രകാരം ജാര്‍ഖണ്ഡില്‍ മുസ്‌ലിംകളായ നഗരവാസികളുടെ ദാരിദ്ര്യ നിരക്ക് 32 ശതമാനവും മറ്റു സമുദായങ്ങളുടേത് വെറും 18 ശതമാനം മാത്രവുമാണ്.
കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഉത്തരവിറക്കിയപ്പോള്‍ ബി.ജെ.പി, എ.ബി.വി.പി തുടങ്ങിയ വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പികള്‍ കത്തിച്ചുകൊണ്ട് ശക്തമായി പ്രതിഷേധിക്കുകയാണുണ്ടായത്. ഇത്രയും തീവ്രഹിന്ദുത്വവും ജാതിമത വിവേചനവും നില നില്ക്കുന്ന ഒരു സംസ്ഥാനത്ത് പഠനത്തില്‍ വളരെയേറെ പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം, ദളിത്, ആദിവാസി കുട്ടികള്‍ക്ക് പഠനം തുടരാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്‌കൂളുകളില്‍ നിന്നും എത്രത്തോളം പിന്തുണ കിട്ടുമെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്.
യു.പി., ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദളിത്/മുസ്‌ലിം സന്നദ്ധ സംഘടനകള്‍ക്ക് വേണ്ടി ഞങ്ങള്‍ പാട്‌നയില്‍ നടത്തിയ ഒരു മീറ്റിങ്ങില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കടുത്ത ദാരിദ്ര്യവും ജാതിമത വിവേചനവും കാരണം സ്‌കൂളുകളില്‍ പഠനം തുടരാനാവാതെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുമ്പ് തന്നെ കൊഴിഞ്ഞു പോകുന്ന കുട്ടികളെ കുറിച്ചാണ്.
ഇവിടെയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍, മറ്റെന്തു പോരായ്മകള്‍ ഉണ്ടെങ്കിലും, മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്നത്. (മുസ്‌ലിം സ്ത്രീകള്‍ക്ക് ശബ്ദമില്ല എന്നത് വേറെ വിഷയം.) ഒരു ഭാഗത്ത് മുസ്‌ലിം മാനേജ്മന്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവടം പൊടി പൊടിക്കുമ്പോള്‍, അനാഥര്‍ക്കും അഗതികകള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കി കൈ പിടിച്ചുയര്‍ത്തി അവരെ സ്വയം പര്യാപ്തതയിലെത്തിക്കുന്ന യതീം ഖാനകള്‍ നടത്തുന്ന നിശബ്ദ വിപ്ലവത്തെ താറടിച്ചു കാണിക്കുന്നതിലൂടെ, കേരളത്തിലെ പൊതുസമൂഹം ചെയ്തത് തങ്ങളുടെ മതരാഷ്ട്രീയ ആശയങ്ങള്‍ക്ക് എതിരുള്ളവരെ എതു മനുഷ്യത്വഹീനമായ വഴികളിലൂടെയും അപരവല്‍ക്കരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുമെന്നു തന്നെയാണ്.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ തേടിയുള്ള ഒഴുക്കിന്റെ ഫലമായി താരതമ്യേന സാമ്പത്തികശക്തിയായി മാറിയ കേരളത്തിലെ മുസ്‌ലിം സമുദായം, മതം കല്‍പ്പിച്ച ഉത്തരവാദിത്തം അല്ലെങ്കില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗം എന്ന നിലയില്‍ ആണ് അന്യ സംസ്ഥാനങ്ങളിലെ മുസ്‌ലിം കുട്ടികളെക്കൂടി അനാഥലയങ്ങളിലേക്ക് എത്തിച്ചു തുടങ്ങിയത്.
കേരളത്തിലെ ഒര്‍ഫനേജുകള്‍ കുറ്റമറ്റ രീതിയിലാണ് നടക്കുന്നത് എന്നൊന്നും ഇതിനര്‍ഥമില്ല. വ്യക്തി താല്‍പര്യത്തിനനുസരിച്ചുള്ള സ്ഥാപനങ്ങളും, കുട്ടികള്‍ ലൈംഗികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെടുന്ന സ്ഥാപനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ വയനാട് മുട്ടില്‍, മുക്കം, തിരൂരങ്ങാടി പോലുള്ള ഓര്‍ഫനേജുകള്‍ അനാഥമക്കളെ സംരക്ഷിക്കുന്നതില്‍ മികച്ച സേവനമാണ് കാഴ്ചവെച്ചു പോന്നിട്ടുള്ളത്.
എങ്കിലും മുട്ടില്‍ യതീംഖാനയിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൂട്ടപ്രാര്‍ത്ഥനയും (സഹായത്തിനായുള്ള കരച്ചില്‍ പോലെ) അത് കേട്ടുകൊണ്ടുള്ള ധനസഹായവും കണ്ടപ്പോള്‍ കുട്ടികളില്‍ “ഞങ്ങള്‍ അനാഥര്‍” ആണ്, ആരുടെയൊക്കെയോ സഹായത്താല്‍ കഴിയുന്നതാണ്, സഹായിച്ചവരോട് വിധേയത്വം ഉണ്ടായിരിക്കേണ്ടതാണ് എന്നൊക്കെയുള്ള വിധേയത്വം സൃഷ്ടിക്കുകയും അതുവഴി കുട്ടികളുടെ സമ്പൂര്‍ണ മാനസികാരോഗ്യ അവകാശത്തിന്റെ ലംഘനവുമായാണ് എനിക്ക് അനുഭവപ്പെട്ടത്.
അടുത്ത പേജില്‍ തുടരുന്നു
ഈ മുസ്‌ലിംകുട്ടികളോടുള്ള അവരുടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അവകാശ ലംഘനത്തെ ഇന്നുവരെ ചോദ്യം ചെയ്യുകയോ പുറം ലോകത്തെത്തിക്കുകയോ ചെയ്യാത്ത മാധ്യമങ്ങളാണ് ഇപ്പോള്‍ മുതലക്കണ്ണീരുമായി വന്നു കുട്ടികളെ ക്രൂരമായി തിരിച്ചയക്കാന്‍ കൂട്ട്‌നിന്നത്. ഒരു സമുദായത്തിന് നേരെയുള്ള സംഘടിത ആക്രമണം തന്നെയാണിത്.
![]()
സ്‌കൂളുകളില്‍ ലൈംഗിക പീഡന കേസ് നടന്നാല്‍ ആ അധ്യാപകനെ ശിക്ഷിക്കാന്‍ ആവശ്യപ്പെടുകയും, അതേസമയം സംഭവം നടന്നത് മദ്രസ്സയിലാണെങ്കില്‍ മദ്രസ്സ തന്നെ പൂട്ടിക്കണം എന്നുാവശ്യപ്പെടുകയും ചെയ്യുന്ന, കപട മതേതരവാദികളുടെ ഇരട്ടത്താപ്പ് നയം മനസ്സിലാക്കാന്‍ അധികം കോമണ്‍സെന്‍സ് വേണമെന്നില്ല.
കുറ്റമറ്റ രീതിയില്‍ യതീംഖാനകള്‍ നടത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ പിന്തുണ ചെയ്യുന്നതിന് പകരം ഒരു പ്രത്യേക സമുദായത്തെ കരി വാരി തേക്കുന്ന രീതിയില്‍ കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്ന സംഘി ശൈലിയില്‍ നിന്നും പൊതുസമൂഹം മാറിച്ചിന്തിക്കേണ്ടത് അനിവാര്യമാണ്.
മനുഷ്യക്കടത്തെന്നും പറഞ്ഞു കുട്ടികള്‍ക്ക് വേണ്ടി കണ്ണീരോലിപ്പിക്കുന്നവര്‍, ജീവിതം ഉല്ലസിച്ചു തീര്‍ക്കുന്നതില്‍ ചെറിയൊരു തുക യാത്രക്ക് വേണ്ടി സ്വരൂപിച്ചു ഉത്തരേന്ത്യയിലെയും, ആസാമിലെയും, മഹാരാഷ്ട്രയിലെയും മുസ്‌ലിം- ദളിത് സമുദായങ്ങള്‍ താമസിക്കുന്ന കോളനികളില്‍ ഒരു ദിവസമെങ്കിലും സന്ദര്‍ശിക്കണമെന്നാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന.
വിദ്യാഭ്യാസ അവകാശനിയമ പ്രകാരം എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായി വിദ്യാഭ്യാസവും, ഭക്ഷണവും കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ നിര്‍ബന്ധിത കടമയുമാണ്. മാത്രമല്ല സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധമായും 25 ശതമാനം സീറ്റ് പ്രൈവറ്റ് സ്‌കൂളുകളില്‍ പോലും ലഭ്യമാക്കെണ്ടതുമാണ്. സ്‌റ്റേറ്റ് അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാതാകുമ്പോഴാണ് പാവപ്പെട്ട കുട്ടികള്‍, പ്രധാനമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളിലെ കുട്ടികള്‍ തൊഴില്‍ കമ്പോളങ്ങളിലും സെക്‌സ് റാക്കറ്റുകളുടെ കയ്യിലും എത്തിപ്പെടുന്നതും, അവരില്‍ തന്നെ ചിലര്‍ ആന്റി സോഷ്യല്‍ ആയി മാറുന്നതും.
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളിലുള്ള മുസ്‌ലിംകുട്ടികളെ കൂടി പഠിപ്പിക്കുമ്പോള്‍, എന്തുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിം, ദളിത്, ആദിവാസി കുട്ടികളുടെ പഠിക്കാനുള്ള, മാന്യമായി ജീവിക്കാനുള്ള, അവകാശ ലംഘനങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറുന്നതെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ദല്‍ഹി നഗരത്തിലെ എറ്റവും വലിയ വേസ്റ്റ് കൂനയുള്ള ചേരിപ്രദേശമാണ് ഗാസിപൂര്‍. ഞങ്ങളുടെ വര്‍ക്കിന്റെ ഭാഗമായി ഒരു പാടുനാള്‍ എനിക്കവിടെ സന്ദര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. ഭൂരിപക്ഷവും ബംഗാളികളായ മുസ്‌ലിംകളാണ് അവിടെ താമസിക്കുന്നത്. ബാക്കിയുള്ളവര്‍ യുപി, ബീഹാര്‍ എന്നിവിടങ്ങളിലുള്ള മുസ്‌ലിംകളും ദളിതരും.
രക്ഷിതാക്കളെ സഹായിക്കാന്‍ സ്‌കൂളില്‍ പോകാതെ വേസ്റ്റ് പെറുക്കി ഉപജീവനം നടത്തുന്ന ഒരുപാട് കുട്ടികളുമായി ഞങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 10 വയസ്സുള്ള ഒരു മുസ്‌ലിം ആണ്‍കുട്ടി ചോദിച്ചത്; “ഞാന്‍ സ്‌കൂളില്‍ പോയാല്‍ എന്റെ രക്ഷിതാക്കളെ ആര് സഹായിക്കും? ഞങ്ങളെ പട്ടിണിയില്‍ നിന്നും ആര് രക്ഷിക്കും?” എന്നാണ്. പ്രൈമറി ക്ലാസ്സുകളില്‍ തന്നെ പഠനം നിര്‍ത്തിയ എല്ലാ കുട്ടികള്‍ക്കും പറയാനുണ്ടായിരുന്നത് ബംഗ്ലാദേശി മുസ്‌ലിംകള്‍ എന്ന് വിളിച്ചു അധ്യാപകര്‍ ചെറിയ തെറ്റിനു പോലും നന്നായി തല്ലും എന്നാണ്.
5ാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മുസ്ലിം പെണ്‍കുട്ടി പറഞ്ഞത് സ്‌കൂളില്‍ ഫുള്‍ പാവാടയുടുത്തു പോകാന്‍ പാടില്ല എന്നാണ് നിയമം; (അതും സര്‍ക്കാര്‍ സ്‌കൂള്‍), എനിക്ക് കാലു കാണിച്ചു നടക്കുന്നതിഷ്ടമല്ല, അതുകൊണ്ട് ടീച്ചര്‍ ചീത്ത പറയുന്നത് കൊണ്ടാണ് പഠനം നിര്‍ത്തിയതെന്ന്.
അടുത്തുള്ള ചേരി പ്രദേശമാണ് താഹിര്‍പൂര്‍. ഇവിടെയും സ്ഥിതി മറ്റൊന്നല്ല. സ്‌കൂള്‍ കുട്ടികളുമായി ചര്‍ച്ചയ്ക്കിടയില്‍ അവര്‍ പറഞ്ഞത് അവരുടെ പള്ളി ഇമാം പറയും “ഇസ്‌ലാം ദേഖോ, നമസ് പഠോ” , പിന്നെ സ്‌കൂള്‍ വിദ്യാഭ്യാസം അവര്‍ എന്നും നിരുത്സാഹപ്പെടുത്തിയിട്ടേയള്ളൂ എന്ന്.
കേരളം വിട്ടു കഴിഞ്ഞാല്‍ പിന്നെ ഒട്ടുമിക്കയിടങ്ങളിലും യതീം ഖാനകളും മദ്രസ്സകളുമെല്ലാം വെറും മതവിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ മാത്രമാണ്. കുപ്പത്തൊട്ടികളിലും ഇഷ്ടികക്കളങ്ങളിലും ഹോമിക്കപ്പെടുന്ന ബാല്യങ്ങളെ കൈപിടിച്ചുയര്‍ത്തുമ്പോള്‍, പിടിച്ചുയര്‍ത്തുന്നതിനു പ്രതിഫലമായി അവരെ കല്ലെറിയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
അടുത്ത പേജില്‍ തുടരുന്നു
കേരളത്തിലെ ഒര്‍ഫനേജുകള്‍ കുറ്റമറ്റ രീതിയിലാണ് നടക്കുന്നത് എന്നൊന്നും ഇതിനര്‍ഥമില്ല. വ്യക്തി താല്‍പര്യത്തിനനുസരിച്ചുള്ള സ്ഥാപനങ്ങളും, കുട്ടികള്‍ ലൈംഗികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെടുന്ന സ്ഥാപനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ വയനാട് മുട്ടില്‍, മുക്കം, തിരൂരങ്ങാടി പോലുള്ള ഓര്‍ഫനേജുകള്‍ അനാഥമക്കളെ സംരക്ഷിക്കുന്നതില്‍ മികച്ച സേവനമാണ് കാഴ്ചവെച്ചു പോന്നിട്ടുള്ളത്.
![]()
അതാതു സംസ്ഥാനങ്ങളില്‍ യതീംഖാന പണിതുകൂടെ എന്ന് ചോദിക്കുന്നവര്‍ അവരുടെ വിഭാഗീയ ചിന്തകള്‍ കൊണ്ട് ജീര്‍ണ്ണമായ സാമൂഹിക സാഹചര്യം കൂടി ഓര്‍ക്കേണ്ടതാണ്. അതാതു സംസ്ഥാനങ്ങള്‍ ഈ കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരോഗ്യകരമായ അന്തരീക്ഷവും ഒരുക്കിക്കൊടുക്കുകയാണെങ്കില്‍ ഒരു അമ്മയ്ക്കും ദാരിദ്ര്യം കൊണ്ട് സ്വന്തം മക്കളെ മറ്റു നാടുകളിലേക്ക് അയക്കേണ്ട ഗതികേട് ഉണ്ടാവുകയില്ല.
ഈ മുസ്‌ലിംകുട്ടികളോടുള്ള അവരുടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അവകാശ ലംഘനത്തെ ഇന്നുവരെ ചോദ്യം ചെയ്യുകയോ പുറം ലോകത്തെത്തിക്കുകയോ ചെയ്യാത്ത മാധ്യമങ്ങളാണ് ഇപ്പോള്‍ മുതലക്കണ്ണീരുമായി വന്നു കുട്ടികളെ ക്രൂരമായി തിരിച്ചയക്കാന്‍ കൂട്ട്‌നിന്നത്. ഒരു സമുദായത്തിന് നേരെയുള്ള സംഘടിത ആക്രമണം തന്നെയാണിത്.
രണ്ടു വര്‍ഷം മുമ്പ് വയനാട് മുട്ടില്‍ യതീംഖാന സന്ദര്‍ശിച്ചപ്പോള്‍ ഗുജറാത്ത് കലാപത്തിന്റെ ഇരകളായ കുട്ടികളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. എന്റെ സുഹൃത്ത് കുട്ടികള്‍ക്ക് സന്തോഷമാകുമെന്നു കരുതി ഗുജറാത്തിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ ഒന്നടങ്കം പറഞ്ഞത് ഞങ്ങള്‍ക്ക് ഹിന്ദി മതി, ഗുജറാത്തി ഞങ്ങള്‍ക്ക് ഇഷ്ടമല്ല എന്നാണു. ഭീകരമായ കലാപത്തില്‍ അനാഥരും അഗതികളുമായി മാറിയ കുട്ടികള്‍ അവരുടെ ഭാഷ പോലും വെറുത്തു തുടങ്ങിയിരിക്കുന്നു. ഇത് കാണിക്കുന്നത് ശരിയായ മാര്‍ഗ നിര്‍ദേശവും വിദ്യാഭ്യാസവും ലഭിച്ചില്ലെങ്കില്‍ തീവ്രവാദത്തിലേക്ക് പോലും വഴി തെറ്റിപ്പോകുമായിരുന്നു ഈ കുട്ടികള്‍ എന്നല്ലേ?
[]ചില ബാലസംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നും പതിനെട്ടു പൂര്‍ത്തിയായ ആരോരുമില്ലാത്ത ചില കുട്ടികള്‍ ഞങ്ങളെ സമീപിക്കാറുണ്ട്. 18 കഴിഞ്ഞാല്‍ അവിടെ താമസിക്കാന്‍ പറ്റില്ലെന്നും, പുറംലോകത്ത് ആരെയും അറിയില്ലെന്നും പറഞ്ഞു. എവിടെയെങ്കിലും താമസം ഒരുക്കി കൊടുക്കുമോ എന്നും ചോദിച്ചു. അനാഥകുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിക്കാതെ, പഠനം കഴിഞ്ഞു, സ്വന്തമായി ഒരു ജോലിയില്‍ വരെ എത്തിക്കുന്ന കേരളത്തിലെ യതീംഖാനകളെ എനിക്കോര്‍മ്മ വരാറുണ്ട്.
രേഖകള്‍ നിര്‍ബന്ധം തന്നെ; പക്ഷെ പ്രാഥമിക അവകാശങ്ങളായ ഭക്ഷണവും, വസ്ത്രവും, വിദ്യാഭ്യാസവും നിറവേറ്റപ്പെടാത്ത കാലത്തോളം രേഖകള്‍ക്കെന്തു പ്രസക്തി? കത്തുന്ന വിശപ്പിനെന്തു രേഖ?
മനുഷ്യക്കടത്തെന്നും പറഞ്ഞു കുട്ടികള്‍ക്ക് വേണ്ടി കണ്ണീരോലിപ്പിക്കുന്നവര്‍, ജീവിതം ഉല്ലസിച്ചു തീര്‍ക്കുന്നതില്‍ ചെറിയൊരു തുക യാത്രക്ക് വേണ്ടി സ്വരൂപിച്ചു ഉത്തരേന്ത്യയിലെയും, ആസാമിലെയും, മഹാരാഷ്ട്രയിലെയും മുസ്‌ലിം- ദളിത് സമുദായങ്ങള്‍ താമസിക്കുന്ന കോളനികളില്‍ ഒരു ദിവസമെങ്കിലും സന്ദര്‍ശിക്കണമെന്നാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന.
എന്ത് കൊണ്ടാണ് അന്യസംസ്ഥാനത്തിലെ കുട്ടികള്‍ കേരളത്തില്‍ വിദ്യാഭ്യാസം നേടാന്‍ വരുന്നത് എന്നൊരു തിരിച്ചറവുണ്ടാകാന്‍ ഇതുപകരിച്ചേക്കും. കുട്ടികള്‍ എവിടെയാണെങ്കിലും പഠിച്ചു വളരട്ടെ, നാമെന്തിനു വേലികള്‍ തീര്‍ക്കണം?
1. Flash Statistics: Elementary Education in India and Progress Towards Universal Elementary Education (2006-07)
