തിരുവനന്തപുരം: ദുരന്തങ്ങളില്‍ പകച്ചുനില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരിക്കുന്നതിലല്ല പിരിക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പര്യമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും വര്‍ദ്ധിപ്പിച്ചതിനെതിരെ മെയ് 25ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പരീക്ഷ നടത്തുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകളില്‍ സ്ഥിരതയില്ലാത്തത് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്പ്രിംക്ലര്‍ കേസില്‍ കോണ്‍ഗ്രസ് പറഞ്ഞകാര്യം അല്‍പ്പം വൈകിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ കാര്യം സര്‍ക്കാര്‍ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ദുര്‍വാശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു വലിയ അഴിമതിയാണ്. വിവാദ കമ്പനിയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: