നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാത്ത ഒരു പഴയ സൂര്യയുണ്ട്; തെളിവായി ഒറ്റദിവസം കൊണ്ട് വിറ്റുപോയ് ഏഴ് ലക്ഷം ടിക്കറ്റുകള്‍
Indian Cinema
നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാത്ത ഒരു പഴയ സൂര്യയുണ്ട്; തെളിവായി ഒറ്റദിവസം കൊണ്ട് വിറ്റുപോയ് ഏഴ് ലക്ഷം ടിക്കറ്റുകള്‍
അമര്‍നാഥ് എം.
Saturday, 16th May 2026, 2:03 pm

തിരിച്ചുവരവിലെ അടിക്ക് കനം കൂടിയെന്ന് സംശയമില്ലാതെ പറയാവുന്ന ചിത്രമാണ് കറുപ്പ്. ആരാധകര്‍ ഒരുപാട് കാലമായി കാണാനാഗ്രഹിച്ച സൂര്യയെ രണ്ടരമണിക്കൂര്‍ സ്‌ക്രീനിലേക്ക് കൊണ്ടുവന്ന ആര്‍.ജെ ബാലാജിയുടെ കറുപ്പ് വന്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്. 13 വര്‍ഷമായി ഹിറ്റില്ലാതെ പോകുന്ന സൂര്യയുടെ കംബാക്കെന്ന് സംശയമില്ലാതെ കറുപ്പിനെ വിശേഷിപ്പിക്കാം.

കറുപ്പ് Photo: Theatrical poster

ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യം അറിയിച്ച മെയ് 14ന് ചിത്രത്തിന്റെ ഒരു ഷോ പോലും നടത്താനായില്ല. അവസാനനിമിഷമാണ് ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയത്. എന്നാല്‍ പ്രതിസന്ധികളെ തരണം ചെയ്ത് എത്തിയ കറുപ്പ് അപ്രതീക്ഷിത കുതിപ്പാണ് നടത്തുന്നത്. പലയിടത്തും അര്‍ധരാത്രിയിലും സ്‌പെഷ്യല്‍ ഷോസ് ചാര്‍ട്ട് ചെയ്തിരുന്നു.

പ്രതാപകാലത്തെ സൂര്യയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയത്. ഓണ്‍ലൈന്‍ ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ ആദ്യദിനം ഏഴ് ലക്ഷത്തിന് മേലെ ടിക്കറ്റുകളാണ് കറുപ്പിന്റേതായി വിറ്റഴിച്ചത്. കറുപ്പിന്റെ തമിഴ്, തെലുങ്ക് വേര്‍ഷനുകളുടെ ടിക്കറ്റ് സെയിലാണ് ഇത്. കോളിവുഡില്‍ മുമ്പ് ഈ നേട്ടത്തിലെത്തിയത് വിജയ്, രജിനികാന്ത് എന്നിവര്‍ മാത്രമാണ്. രജിനിയുടെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ജയിലറിനെ മറികടന്നാണ് കറുപ്പ് മൂന്നാമതെത്തിയത്.

ലിയോ, ജയിലര്‍,കറുപ്പ് Photo: Reddit

തമിഴില്‍ ഏറ്റവും ഹൈപ്പില്‍ പുറത്തിറങ്ങിയ ലിയോ (എട്ട് ലക്ഷം), ഇന്ത്യന്‍ സിനിമയിലെ വമ്പന്മാര്‍ അണിനിരന്ന കൂലി (7.15ലക്ഷം) എന്നീ സിനിമകളാണ് ആദ്യ രണ്ട് സ്ഥാനത്ത്. അനൗണ്‍സ് ചെയ്ത സമയത്ത് ആരാധകര്‍ക്ക് പോലും പ്രതീക്ഷയില്ലാതിരുന്ന, ലോ ഹൈപ്പ് സിനിമ കൊണ്ടാണ് സൂര്യ ഈ ലിസ്റ്റില്‍ കയറിയതെന്ന് അറിയുമ്പോള്‍ അയാളുടെ റേഞ്ച് വ്യക്തമാകും.

രജിനിക്ക് ശേഷം തമിഴില്‍ ഒരുകാലത്ത് വമ്പന്‍ കളക്ഷന്‍ നേടിയ താരമായിരുന്നു സൂര്യ. അജിത്, വിജയ് എന്നിവരെ പിന്തള്ളി ടോപ് ലീഗില്‍ സ്ഥാനം പിടിക്കുമെന്ന് കരുതിയ സൂര്യക്ക് സിങ്കം 2ന് ശേഷം തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളിലും സൂര്യയോടൊപ്പം നിന്ന ഡൈ ഹാര്‍ഡ് ഫാന്‍സിനെ നിരാശനാക്കില്ലെന്ന ഉറപ്പാണ് കറുപ്പിലൂടെ വ്യക്തമാക്കുന്നത്.

കറുപ്പ് Photo: Screen grab/ Think Music India

രാഷ്ട്രീയത്തിലേക്ക് വിജയ് ഇറങ്ങിയതും റേസില്‍ അജിത് ശ്രദ്ധ നല്‍കുന്നതും തമിഴ് ഇന്‍ഡസ്ട്രിക്ക് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. ഒരുകാലത്ത് തിളങ്ങി നിന്ന ടോപ് ലീഗിലേക്ക് തിരിച്ചുകയറാനുള്ള ഒരുക്കത്തിലാണ് സൂര്യ. അതിന്റെ ആദ്യ പടിയാണ് കറുപ്പ്. ഈ തിരിച്ചുവരവിന് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: More than seven lakhs tickets sold for Karuppu movie on Bookmyshow in a single day

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം