ഈ വര്‍ഷം മൂന്നാമത്തെ ബ്ലോക്ക്ബസ്റ്ററും തന്റെ പേരിലാക്കിയിരിക്കുകയാണ് തമിഴ് താരം സൂര്യ. മൂന്ന് വ്യത്യസ്ത ഴോണറുകളിലൊരുങ്ങിയ മൂന്ന് സിനിമകളാണ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സീന്‍ 220 കോടിക്കടുത്ത് ഇതിനോടകം നേടിക്കഴിഞ്ഞു. ഒരു വര്‍ഷം മൂന്ന് 200 കോടി സിനിമകള്‍ സ്വന്തമാക്കിയ ആദ്യ സൗത്ത് ഇന്ത്യന്‍ താരമായി സൂര്യ മാറി.
13 വര്‍ഷത്തോളം തിയേറ്ററില്‍ വേണ്ടത്ര ഹിറ്റില്ലാതിരുന്ന സൂര്യയുടെ മാസീവ് കംബാക്കിനാണ് 2026 സാക്ഷ്യം വഹിച്ചത്. ഈ വര്‍ഷത്തെ ആദ്യത്തെ റിലീസായ കറുപ്പിലൂടെയാണ് താരം തന്റെ തിരിച്ചുവരവറിയിച്ചത്. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ കറുപ്പ് ബോക്‌സ് ഓഫീസില്‍ 330 കോടിക്ക് മുകളിലായിരുന്നു നേടിയത്.

ഭക്തി സിനിമകള്‍ക്ക് മാര്‍ക്കറ്റുള്ള ഇപ്പോഴത്തെ സമയത്ത് കറുപ്പിന്റെ വിജയം ‘ലോട്ടറി’ പോലെയാണെന്ന് ഹേറ്റേഴ്‌സ് അഭിപ്രായപ്പെട്ടു. തൊട്ടുപിന്നാലെ തിയേറ്ററുകളിലെത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സ് ബോക്‌സ് ഓഫീസില്‍ 200 കോടിക്കടുത്ത് സ്വന്തമാക്കി. തെലുങ്ക് ഫ്‌ളേവറിലൊരുങ്ങിയ ചിത്രം സൂര്യയിലെ നടനെയാണ് ഫോക്കസ് ചെയ്തത്. കറുപ്പിന്റെയും വിശ്വനാഥിന്റെയും യാതൊരു ഷെയ്ഡുമില്ലാത്ത സീനും ബ്ലോക്ക്ബസ്റ്ററായതോടെ സൂര്യയുടെ ഹേറ്റേഴ്‌സിന്റെ വായ അടഞ്ഞിരിക്കുകയാണ്.
കൃത്യം രണ്ടുവര്‍ഷം മുമ്പ് സൂര്യയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. നാടുനീളെ ഓടിനടന്ന് പ്രൊമോഷന്‍ നല്‍കി, വലിയ ഹൈപ്പ് നല്‍കിയ കങ്കുവ തിയേറ്ററുകളിലെത്തിയത് 2024 നവംബര്‍ 14നായിരുന്നു. 240 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം ബജറ്റ് പോലും തിരിച്ച് പിടിക്കാതെ കളംവിടുകയായിരുന്നു. ഒറ്റയടിക്ക് പാന്‍ ഇന്ത്യന്‍ ഹീറോയാകാനുള്ള സൂര്യയുടെ ശ്രമത്തിന് കങ്കുവ നല്‍കിയ തിരിച്ചടി വലുതായിരുന്നു.

തിയേറ്ററില്‍ കണ്ടുതീര്‍ത്തവര്‍ക്ക് ലൈഫ്‌ടൈം ട്രോമ സമ്മാനിച്ച കങ്കുവ ആരാധകരെയും നിരാശയുടെ പടുകുഴിയിലാക്കി. ഹിറ്റിനായുള്ള കാത്തിരിപ്പ് കങ്കുവയിലൂടെ അവസാനിച്ചെന്നായിരുന്നു ആരാധകര്‍ കരുതിയത്. കാര്‍ത്തിക് സുബ്ബരാജിനൊപ്പമുള്ള റെട്രോ ഹിറ്റാകുമെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലെ ഴോണര്‍ ഷിഫ്റ്റ് ചിത്രത്തിന് തിരിച്ചടിയായി. ദി വണ്‍ എന്ന ടൈറ്റില്‍ മാത്രമാണ് റെട്രോയിലൂടെ കിട്ടിയ പോസിറ്റീവ്.
കങ്കുവയുടെ ഒന്നാം വാര്‍ഷികത്തില്‍ സൂര്യയെയും ആരാധകരെയും ട്രോളി രസിച്ച വിമര്‍ശകര്‍ ഇത്തവണ വായടച്ച് ഇരിപ്പാണ്. കങ്കുവയുടെ പരാജയത്തിന് ശേഷം സൂര്യയും ജ്യോതികയും ഒന്നിച്ചുള്ള ചിത്രത്തില്‍ താരത്തിന്റെ വിഷാദഭാവവും ഇത്തവണത്തെ ദീപാവലിക്ക് താരം പോസ്റ്റ് ചെയ്ത ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

കങ്കുവയുടെയും സീനിന്റെയും ക്ലൈമാക്‌സിലെ സൂര്യയുടെ ഗെറ്റപ്പും ഷോട്ടും ഇതിനോടകം ചര്‍ച്ചയാകുന്നുണ്ട്. ഒരേരീതിയിലുള്ള രണ്ട് ഷോട്ടുകള്‍ താരത്തിന്റെ കരിയറിലെ രണ്ട് വ്യത്യസ്ത അവസ്ഥകളെ കാണിക്കുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 2026നെ റിഡംപ്ഷന്‍ ഓഫ് ദി വണ്‍ എന്നാണ് സിനിമാലോകം വിശേഷിപ്പിക്കുന്നത്.
Content Highlight: Suriya’s redemption on Kanguva’s second anniversary
