കൊച്ചി: മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ എന്ന സിനിമ വരുന്നുണ്ടെങ്കില്‍ താന്‍ കുഞ്ഞാലി മരക്കാര്‍ ചെയ്യേണ്ടതില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലി മരക്കാരുടെ ആവശ്യമില്ലെന്നു പ്രിയദര്‍ശന്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി പ്രിയന്‍ കുഞ്ഞാലി മരക്കാര്‍ സിനിമ ഒരുക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സന്തോഷ് ശിവന്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരെന്ന സിനിമയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.


Also Read: ‘ഇവിടെ വന്ന് ഇങ്ങനെ പറഞ്ഞാല്‍ കടപ്പുറം ഇളകും’; ബൈക്കിന്റെ പിന്നിലിരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നുപദേശിച്ച സച്ചിന്റെ വീഡിയോക്ക് ചിരിയുണര്‍ത്തുന്ന കമന്റുകളുമായി മലയാളികള്‍


മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരക്കാര്‍ക്കായി റിസര്‍ച്ച് നടക്കുകയാണെന്നും പത്തുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ ഒരേ ചരിത്ര പുരുഷന്‍മാരായി സ്‌ക്രീനിലെത്തുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. രണ്ടു ഹിന്ദി സിനിമകളുടെ ജോലി ഉള്ളതിനാലാണു പ്രിയദര്‍ശന്‍ തല്‍ക്കാലം ഈ സിനിമ വേണ്ടെന്നുവയ്ക്കുന്നത്.

അഭിഷേക് ബച്ചനെ നായകനാക്കിയുള്ള സിനിമയാണ് പ്രിയന്‍ ആദ്യം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലിമരക്കാറിന്റെ നിര്‍മ്മാണം ഓഗസ്റ്റ് സിനിമാസ് ആണ്. ടി.പി രാജീവനും ശങ്കര്‍ രാമകൃഷ്ണനുമാണ് തിരക്കഥയൊരുക്കുന്നത്.