എഡിറ്റര്‍
എഡിറ്റര്‍
‘ഇവിടെ വന്ന് ഇങ്ങനെ പറഞ്ഞാല്‍ കടപ്പുറം ഇളകും’; ബൈക്കിന്റെ പിന്നിലിരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നുപദേശിച്ച സച്ചിന്റെ വീഡിയോക്ക് ചിരിയുണര്‍ത്തുന്ന കമന്റുകളുമായി മലയാളികള്‍
എഡിറ്റര്‍
Saturday 4th November 2017 12:32pm


കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐ.എസ്.എല്ലിലെ പുതിയ സീസണിനു മുന്നോടിയായി കേരളത്തിലെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയായിരുന്നു. ബൈക്കിന്റെ പിറകില്‍ സഞ്ചരിക്കുന്ന യുവതിയോട് ഹെല്‍മറ്റ് ധരിക്കണമെന്ന് സച്ചിന്‍ നിര്‍ദ്ദേശിക്കുന്നതായിരുന്നു വീഡിയോ.

വണ്ടി ഓടിക്കുന്നവര്‍ മാത്രമല്ല പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നായിരുന്നു സച്ചിന്റെ ഉപദേശം. അല്ലെങ്കില്‍ തലയ്ക്കു പരിക്കു പറ്റുമെന്നും സച്ചിന്‍ പറയുന്നു.


Also Read: ‘ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത ഉത്തരം അഥവാ നുണയന്റെ ‘തേജസ് ‘; വാര്‍ത്ത ശരിയെന്ന് തെളിയിക്കാന്‍ തേജസ് പത്രത്തെ വെല്ലുവിളിച്ച് എം.സ്വരാജ്


സച്ചിന്റെ വീഡിയോക്കു പിന്തുണയും അഭിനന്ദനവുമായി നിരവധി പേരാണ് കമന്റുമായി വന്നത്. സച്ചിന്റെ നന്മയെ വാഴ്ത്തിയും നിരവധി പേര്‍ കമന്റ് ചെയ്തു.

 

എന്നാല്‍ സച്ചിന്റെ ഉപദേശത്തെ സ്വീകരിക്കുന്നതിനൊപ്പം ചിരിയുണര്‍ത്തുന്ന കമന്റുകളാണ് മലയാളികള്‍ നല്‍കുന്നത്.

കേരളത്തിലെ ആളുകള്‍ ഹെല്‍മറ്റ് വെക്കാറില്ല സാറെ.. മുന്നില്‍ ട്രാഫിക്ക് പൊലീസ് ഉള്ളതു കൊണ്ടാണ് ആ ചേട്ടന്‍ ഹെല്‍മറ്റ് വെച്ചതാണെന്നാണ് ഒരാളുടെ കമന്റ്. സച്ചിന്‍ പറഞ്ഞാല്‍ ബൈക്കില്‍ മാത്രമല്ല ബസില്‍ വരെ ഹെല്‍മറ്റ് വെക്കുമെന്നാണ് മറ്റൊരാളുടെ കമന്റ. സച്ചിനെ അത്രത്തോളം ഇഷ്ടമാണെന്നും കമന്റിലുണ്ട്.


Also Read: പരിപാടിയ്ക്കിടെ ‘വിവാഹേതര ഗര്‍ഭ’ ത്തെക്കുറിച്ച് ചര്‍ച്ച നടത്തി: ചാനല്‍ അവതാരകയ്ക്ക് മൂന്നുവര്‍ഷം തടവ്


ഇവിടെ വന്ന് ഇങ്ങനെ പറഞ്ഞാല്‍ കടപ്പുറം ഇളകുമെന്നാണ് ഒരാളുടെ രസകരമായ മുന്നറിയിപ്പ്. ഒരു ഹെല്‍മറ്റ് വെക്കാതെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കഷ്ടപ്പെട്ട് പോകുമ്പോള്‍ രണ്ടു ഹെല്‍മറ്റ് വെക്കാന്‍ പറയരുതെന്നാണ് മറ്റൊരു കമന്റ്.

ചില രസകരമായ കമന്റുകള്‍ കാണാം:

 

Advertisement