വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന മോണ്‍സ്റ്ററിന്റെ റിലീസ് ഡേറ്റ് പുറത്ത്. ഒക്ടോബര്‍ 21ന് ചിത്രം റിലീസ് ചെയ്യും. സെന്‍സറിങ്ങ് കഴിഞ്ഞപ്പോള്‍ യു\എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വന്നത്. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയ്ലറിലെത്തിയത്. ട്രെയ്ലറില് സിദ്ധിഖ്, ലെന, സാധിക വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരേയും കാണാം.
പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന് വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിങ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മിക്കുന്നത്.
#Monster censored with U/A Certificate
Releasing worldwide on 21st October 2022 pic.twitter.com/kRA9Z7A6Re
— Mohanlal (@Mohanlal) October 13, 2022
ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന് തുടങ്ങിയവരാണ് അണിയറയില്‍.
Content Highlight: Mohanlal starrer Monster is releasing on October 21
