മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം. ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം.
മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് തന്നെ വ്യത്യസ്തമായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വിവിധ കഷ്ണങ്ങളാക്കി മൂന്ന് ദിവസങ്ങളായി മിനിട്ടുകളുടെ വ്യത്യാസത്തില്‍ മോഹന്‍ലാല്‍ പുറത്ത് വിടുകയായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആരാധകര്‍ സോഷ്യല്‍ മീഡയയില്‍ വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.
വാലിബനെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. ജിമ്മില്‍ മുട്ടിന്മേല്‍ ഇരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സ് മുഴുവന്‍ മലൈക്കോട്ടൈ വാലിബനെ പറ്റിയുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മറാഠി നടി സൊണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹരീഷ് പേരടിയും താന്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന വിവരം നേരത്തെ പങ്കുവെച്ചിരുന്നു. ‘അതെ. ആ യാത്ര തുടങ്ങുകയാണ്. എന്നിലെ നടന്‍ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേര്‍ന്നുള്ള യാത്ര. അനുഗ്രഹിക്കുക… മലൈക്കൊട്ടൈ വാലിബന്‍,’ എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
