മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രം സ്വന്തം പേരിലാക്കിയ മോഹന്‍ലാല്‍ ഇപ്പോള്‍ അടുത്ത റെക്കോര്‍ഡ്് സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് റൈറ്റ് നേടുന്ന ചിത്രം എന്ന റെക്കോര്‍ഡാണ് മോഹന്‍ലാല്‍ തന്റെ ചരിത്രത്തില്‍ എഴുതിചേര്‍ത്തത്. ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാറാണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഗള്‍ഫ് മേഖലയിലെ പ്രമുഖരായ ഫാര്‍സ് ഫിലിംസാണ് മരയ്ക്കാറിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയത്. ഇക്കാര്യം ശരിയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മ്ാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിട്ടുണ്ട്. 100കോടി ബജറ്റില്‍ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. വിഷുവിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക.

ലൂസിഫറിന് ലഭിച്ച ഓവര്‍സീസ് റൈറ്റ്‌സിനേക്കാളും ഇരട്ടി വിലക്കാണ് മരയ്ക്കാറിന്റെ വിറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര രൂപക്കാണ് വിറ്റതെന്ന് നിര്‍മ്മാവോ ഫാര്‍സ് ഫിലിംസോ വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ ചരിത്രവും ഇമാജിനേഷനും കൂടികലര്‍ന്നതായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അര്‍ജുന്‍,മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, ഫാസില്‍, സിദ്ദീഖ്, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തിരു ആണ് ക്യാമറ. സാബു സിറിലാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.