സീരിയലായും സിനിമയായും പല ദൃശ്യാവിഷ്‌കാരങ്ങള്‍ ഒരുക്കിയ ഹിന്ദു മിത്തോളജിയിലെ എപ്പിക്കാണ് രാമായണ. എന്നാല്‍ ബാഹുബലി പോലെ ലോകോത്തര നിലവാരത്തില്‍ രാമായണത്തിന് ഒരു ചലച്ചിത്രാവിഷ്‌കാരം വേണമെന്നുള്ളത് ഓരോ ഇന്ത്യന്‍ സിനിമാ പ്രേമിയുടെയും ആഗ്രഹമായിരുന്നു. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് ഒരുക്കിയ ആദി പുരുഷ് ഇവരില്‍ അരിഷം സൃഷ്ടിക്കുക മാത്രമായിരുന്നു ചെയ്തിട്ടുള്ളത്.

ഇതിന് പിന്നാലെയായിരുന്നു നാലായിരം കോടിയോളം മുതല്‍ മുടക്കില്‍ നമിത് മല്‍ഹോത്രയുടെ നിര്‍മാണത്തില്‍ നിതിഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. അണിയറപ്രവര്‍ത്തകരുടെ അവകാശവാദങ്ങള്‍ ശരിവെച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയെന്ന പേരില്‍ ലോകത്തിന് മുന്നില്‍ കാണിക്ക തക്ക വിധത്തില്‍ അതിഗംഭീരമായിട്ടായിരുന്നു സംവിധാകന്‍ ചിത്രം ഒരുക്കിയത്.

രാമായണ പാര്‍ട്ട് വണ്‍. Photo: X.com

ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് രാമായണ കാഴ്ച വെക്കുന്നത്. 130 കോടിയിലധികം ഓപ്പണിങ് കളക്ഷനുമായി ഓപ്പണിങ് ഡേ ആരംഭിച്ച ചിത്രം റിലീസ് ചെയ്ത് ആറ് ദിനം പിന്നിട്ടപ്പോള്‍ 850 കോടിയോളം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 531 കോടി നേടിയതെങ്കില്‍ അവസാന രണ്ട് ദിവസം കൊണ്ട് മാത്രം ചിത്രം നേടിയിരിക്കുന്നത് 314 കോടിയാണ്. ദീപാവലിയ്ക്ക് ശേഷമാണ് ബോക്‌സ് ഓഫീസില്‍ ടോപ് ഗിയറില്‍ ചിത്രം കുതിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ന് (ബുധന്‍) ചിത്രത്തില് ലഭിച്ച കളക്ഷനും കൂടെ ചേര്‍ക്കുമ്പോള്‍ ചിത്രം ആയിരം കോടിയെന്ന മാര്‍ക്കിന് തൊട്ടടുത്തെത്തുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നും ചിത്രത്തിന് കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് മഹരാഷ്ട്രയില്‍ നിന്നുമാണ്. 110 കോടിയോളമാണ് മഹാരാഷ്ട്രയില്‍ നിന്നും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

രാമായണ പാര്‍ട്ട് വണ്‍. Photo: X.com

രണ്ടാം സ്ഥാനത്തുള്ളത് കര്‍ണാടകയാണ്, 90 കോടിയാണ് ചിത്രത്തിന്റെ കര്‍ണാടകയിലെ ഇതുവരെയുള്ള കളക്ഷന്‍. രാവണനായുള്ള യഷിന്റെ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ കര്‍ണാടകയുടെ പെര്‍ഫോമന്‍സിന്റെ പ്രധാന കാരണം. കേരളത്തിലാകട്ടെ 20 കോടിയിലധികം നേടി ലോക്കല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ഹിന്ദി ചിത്രമായി രാമായണ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മാറിയിരിക്കുകയാണ്.

Content Highlight: Ramayana Part 1 world wide box office collection