കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജിത്തു മാധവന്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു 2024ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലൂടെയാണ് തന്റെ ക്ലാസ് തെളിയിക്കുന്നത്. കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ആരാധകരേറെയാണ്.
ജിത്തു മാധവന് തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്ത ബാലന് ദി ബോയിയും നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സൂര്യയെ നായകനാക്കി ജിത്തു സംവിധാനം ചെയ്ത സീന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. നസ്ലെന്, നസ്രിയ നസീം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തമിഴ്നാട്ടില്‍ നിന്നടക്കം ലഭിക്കുന്നത്.

ജിത്തു മാധവന്. Photo: Reddit
സംവിധായകന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന തരത്തില്‍ വലിയ അഭ്യൂഹങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ദുല്‍ഖറിനെയും മമിതയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയായിരിക്കും ചിത്രമെന്നും ആവേശത്തിന്റെയും രോമാഞ്ചത്തിന്റെയും രണ്ടാം ഭാഗമായിരിക്കുമെന്നുമടക്കം അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടി നല്‍കുകയാണ് സംവിധായകന്. സീനിന്റെ സക്സസ് സെലിബ്രേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സെക്കന്‍ഡ് പാര്‍ട്ട് ഞാന്‍ അനൗണ്‍സ് ചെയ്തത് രോമാഞ്ചത്തിന് വേണ്ടി മാത്രമാണ്. ബാക്കി ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നുള്ളതെല്ലാം അസംപ്ഷനാണ്. ആവേശത്തിന്റെയും സീനിന്റെയും ക്ലൈമാക്സ് രണ്ടാം ഭാഗത്തിനുള്ള അനൗണ്സ്മെന്റല്ല, അത് കഥ അവസാനിക്കുന്നില്ല എന്ന സൂചന മാത്രമാണ്. സിനിമ ചെയ്യുമ്പോള്‍ ഈ കഥ കഴിഞ്ഞിട്ടില്ല, ഇത് ഇനിയും തുടരും എന്ന പ്രതീക്ഷയോടെ ആളുകള്‍ തിയേറ്റര്‍ വിട്ട് ഇറങ്ങണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് അങ്ങനെയൊരു ടെയ്ല് എന്‍ഡ് സ്വീക്വന്‍സ് വെച്ചത്. ആവേശത്തിലായാലും സീനിലാണെങ്കിലും അങ്ങനെയാണ്.

സീന്‍. Photo: District
രോമാഞ്ചത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് അനൗണ്‍സ് ചെയ്തിരുന്നു, അത് വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അതിന്റെ സമയവും സാഹചര്യവും എല്ലാം ഒത്തുവരുമ്പോള്‍ അത് നടക്കുമെന്നാണ് വിശ്വസിക്കുന്നത്. ആവേശം 2ന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഫഹദ് ഒരു സ്റ്റേജില്‍ പറഞ്ഞതാണ്. അതിന്റെ ഡിസ്കഷന് നടക്കുന്നുണ്ട് എന്നല്ലാതെ കണ്ഫര്മേഷന് ഒന്നും ആയിട്ടില്ല. അടുത്തത് ഏത് ചിത്രമാണെന്ന് ഒരു ഡിസ്കഷനും നടന്നിട്ടില്ല. ഒരു രണ്ടാഴ്ച കൂടെ കഴിഞ്ഞാല്‍ മാത്രമേ അതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ. ദുല്‍ഖര്‍-മമിത ചിത്രം അഭ്യൂഹങ്ങള്‍ മാത്രമാണ്,’ ജിത്തു മാധവന് പറഞ്ഞു.
Content Highlight: Jithu Madhavan says that there will be no sequel for scene and Aavehsm and no film with Dulquer Salmaan and Mamitha Baiju
