എഡിറ്റര്‍
എഡിറ്റര്‍
മില്‍മ പാലിന് അഞ്ച് രൂപ കൂട്ടി
എഡിറ്റര്‍
Thursday 11th October 2012 12:25am

തിരുവനന്തപുരം:  മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപ കൂട്ടി. ഇതില്‍ 4.60 രൂപയും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. കാലിത്തീറ്റ വില ചാക്കിന് 850 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില 14 മുതല്‍ പ്രാബല്യത്തില്‍വരും.

മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സമിതി യോഗമാണ് വിലവര്‍ധനവ് അംഗീകരിച്ചത്. പുതുക്കിയ വിലവര്‍ധനവ് പ്രകാരം ഒരു ലിറ്റര്‍ നീലക്കവറിന് (ടോണ്‍ഡ് മില്‍ക്ക്) 33 രൂപ നല്‍കണം.

Ads By Google

ഇപ്പോള്‍ ഇത് 28 രൂപയാണ്. മഞ്ഞക്കവറിന് (ഡബിള്‍ ടോണ്‍ഡ് മില്‍ക്ക്) 32 രൂപയും ചുവന്ന കവറി(ജെഴ്‌സി)ന് 35 രൂപയും നല്‍കേണ്ടിവരും. ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിനും നോണ്‍ ഹോമോജെനൈസ്ഡ് മില്‍ക്കിനും ലിറ്ററിന് 35 രൂപ നല്‍കണം.റിച്ച് പ്ലസിന് 37രൂപയും നല്‍കണം

കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ ചേര്‍ന്ന മില്‍മ ഭരണസമിതി യോഗം പാല്‍ വിലയും കാലിത്തീറ്റ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഡബിള്‍ ടോണ്‍ഡ് പാലിന് 27ല്‍ നിന്ന് 32രൂപയും ടോണ്‍ഡ് പാലിന് 28ല്‍നിന്ന് 33രൂപയും ജേഴ്‌സി പാലിന് 30നിന്ന് 35രൂപയായും വില ഉയരും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അവസാനമായി പാല്‍ വില വര്‍ധിപ്പിച്ചത്.

അന്നും ലിറ്ററിന് അഞ്ച് രൂപ കൂടിയിരുന്നു. അതില്‍ 4.20രൂപയാണ് അന്ന് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയത്.

Advertisement