2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറുന്ന ആദ്യ ടീമായി മെക്‌സിക്കോ. സൗത്ത് കൊറിയയെ വീഴ്ത്തിയാണ് സഹ ആതിഥേയ രാജ്യം കൂടിയായ മെക്‌സിക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്‌സിക്കോ കൊറിയയെ വീഴ്ത്തിയത്.
We’re moving on to Round of 32 🙌
A new objective achieved: we have secured our place in the next round of the World Cup. 💪#SomosMéxico pic.twitter.com/O7xZ9Vb1qZ
— Mexican National Team (@miseleccionmxEN) June 19, 2026
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്. 50ാം മിനിറ്റില്‍ ലൂയിസ് റൊമോയിലൂടേയാണ് മെക്‌സിക്കോ ലക്ഷ്യം കണ്ടത്. ഈ ഗോളിന്റെ പിന്‍ബലത്തില്‍ മെക്‌സിക്കോ സൗത്ത് കൊറിയന്‍ ആക്രമണങ്ങളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
A victory built on effort and heart. ❤️
Thank you, Incondicionales. Thank you, Guadalajara. For another unforgettable World Cup night! 🌎#SomosMéxico 🇲🇽 #FWC26 #MD2 #FIFAWorldCup pic.twitter.com/mROo17fGs1
— Mexican National Team (@miseleccionmxEN) June 19, 2026



