അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ കാണികളെറിഞ്ഞ റൊട്ടി കഷ്ണത്തില്‍ മുത്തമിട്ട് ആഴ്‌സനന്‍ താരം മെസ്യൂട്ട് ഓസില്‍. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന യൂറോപ്പ കപ്പ് ഫുട്ബോളിന്റെ ആദ്യ പാദ സെമിക്കിടെ കോര്‍ണര്‍ കിക്കെടുക്കുമ്പോഴാണ് സംഭവം.

 

എതിരാളികള്‍ അപമാനിക്കാന്‍ എറിഞ്ഞതാണെങ്കിലും നിറഞ്ഞ കയ്യടികളോടെയാണ് തങ്ങളുടെ താരത്തിന്റെ ഭക്ഷണത്തിനോടുള്ള ആദരവിനെ ആഴ്‌സനല്‍ ആരാധകര്‍ സ്വീകരിച്ചത്.

ഇതാദ്യമായല്ല ഓസില്‍ കാണികളുടെ കളിയാക്കലിന് ഓസില്‍ ഇരയാകുന്നത്. നേരത്തെ ടോട്ടന്‍ഹാമിനെതിരായ മത്സരത്തിനിടെ തന്നെ ചീത്ത വിളിച്ച ടോട്ടന്‍ഹാം ആരാധകന്‍ ഓസില്‍ ഉമ്മയാണ് നല്‍കിയിരുന്നത്.