ന്യൂദല്‍ഹി: രാജ്യത്തെ വാഹന വിപണി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മാരുതി, അശോക് ലെയ്‌ലന്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ പലതും പ്ലാന്റുകള്‍ അടച്ചുപൂട്ടിയിരുന്നു. മാരുതി സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്റ് അടച്ചുപൂട്ടിയതും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പ്രതിസന്ധി മറികടക്കാന്‍ വമ്പന്‍ ഓഫറുകളുമായി വന്നിരിക്കുകയാണ് മാരുതി സുസുക്കി.

വിലയില്‍ ഇളവ് നല്‍കിയും ആകര്‍ഷണീയമായ ഓഫറുകള്‍ നല്‍കിയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് കമ്പനി. നെക്‌സ ഡീലര്‍ഷിപ്പ് വഴി വില്പന നടത്തുന്ന മാരുതി സുസുക്കി മോഡലുകള്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുന്നു. സെപ്റ്റംബര്‍ 30വരെയാണ് ഈ ഓഫറുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിവിധ മോഡലുകള്‍ക്കുള്ള ഓഫറുകള്‍ ഇങ്ങനെ:

മാരുതി സുസുക്കി വിറ്റാര ബ്രസ്സ (ഡീസല്‍)

ഈ മോഡലിന്മേല്‍ 1.01 ലക്ഷം രൂപവരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ കഴിയും. കണ്‍സ്യൂമര്‍ ഓഫര്‍ 50,000 രൂപ, എക്‌സ്‌ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍10,000 രൂപ എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തെ സൗജന്യ വാറണ്ടിയുമുണ്ട്.

മാരുതി സുസുക്കി സ്വിഫ്റ്റ് (പെട്രോള്‍)

50,000 രൂപവരെ ഈ മോഡലില്‍ ഉപഭോക്താവിന് ലാഭിക്കാം. കണ്‍സ്യൂമര്‍ ഓഫര്‍ 25000, എക്‌സ്‌ചേഞ്ച് ഓഫര്‍ 20,000, കോര്‍പ്പറേറ്റ് ഓഫര്‍ 5000 എന്നിങ്ങനെയാണിത്.

മാരുതി സുസുക്കി സ്വിഫ്റ്റ് (ഡീസല്‍)

77700 രൂപവരെയാണ് ഈ മോഡലിന്മേലുള്ള ഓഫര്‍. കണ്‍സ്യൂമര്‍ ഓഫര്‍ 30,000 രൂപ, എക്‌സ്‌ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍ 10,000 രൂപ എന്നിങ്ങനെയാണിത്. അഞ്ചുവര്‍ഷത്തെ വാറണ്ടിയും നല്‍കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാരുതി സുസുക്കി ഡിസയര്‍ (പെട്രോള്‍)

55,000രൂപവരെ ഉപഭോക്താവിന് ഈ മോഡലിന്മേല്‍ ലാഭിക്കാം. കണ്‍സ്യൂമര്‍ ഓഫര്‍ 30,000 രൂപ, എക്‌സ്‌ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍ 5000 രൂപ എന്നിങ്ങനെയാണിത്.

മാരുതി സുസുക്കി ഡിസയര്‍ (ഡീസല്‍)

84,100 രൂപവരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ ഓഫര്‍ 35,000 രൂപ, എക്‌സ്‌ചേഞ്ച് ഓഫര്‍ 20,000 രൂപ, കോര്‍പ്പറേറ്റ് ഓഫര്‍ 10,000 രൂപ എന്നിങ്ങനെയാണിത്.

മാരുതി സുസുക്കി ആള്‍ട്ടോ (പെട്രോള്‍)

65,000 രൂപവരെയാണ് ഈ മോഡലില്‍ ഇളവ്. 40,000 രൂപയാണ് കണ്‍സ്യൂമര്‍ ഓഫര്‍. എക്‌സ്‌ചേഞ്ച് ഓഫര്‍ 20,000 രൂപയും കോര്‍പ്പറേറ്റ് ഓഫര്‍ 5000 രൂപയും. മാരുതി സുസുക്കി ആള്‍ട്ടോ കെ 10 നും മാരുതി സുസുക്കി സെലേരിയോയ്ക്കും സമാനമായ ഓഫറുണ്ട്.