മലപ്പുറം: കാല്‍പന്ത് കളിയില്‍ പേരുകേട്ട മലപ്പുറത്തിന്റെ മണ്ണില്‍ നടന്ന ബ്രസീല്‍ അര്‍ജന്റീന “സ്വപ്ന ഫൈനല്‍” പൊടിപൊടിച്ചു. റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനെ വരവേറ്റു കൊണ്ട് മലപ്പുറം ഫുട്ബോള്‍ ലവേഴ്സ് ഫോറം നടത്തിയ അര്‍ജന്റീന-ബ്രസീല്‍ മത്സരമാണ് ആവേശകൊടുമുടിയില്‍ പര്യവസാനിച്ചത്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. “സ്വപ്‌ന ഫൈനല്‍” എന്ന് പേരിട്ട മത്സരം കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് മൈതാനത്തെത്തിയത്.


Read Also : സഞ്ജു സാംസണും ഋഷഭ് പന്തും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാറുകളാണെന്ന് ഷെയ്ന്‍ വോണ്‍


ഐ.എസ്.എല്ലിലെയും ഐ.ലീഗിലെയും സന്തോഷ് ട്രോഫിയിലെയും താരങ്ങള്‍ ബ്രസീല്‍ ജേഴ്സിയിലും അര്‍ജന്റീന ജേഴ്സിയിലും പോരിനിറങ്ങിയത് ആവേശ കാഴ്ചയായി. മത്സരം 1-1 എന്ന സ്‌കോറില്‍ സമനിലയിലാണ് അവസാനിച്ചത്.

മുന്‍ മോഹന്‍ ബഗാന്‍ താരം വാഹിദ് സാലിയുടെ ഗോളില്‍ ബ്രസീലായിരുന്നു ആദ്യം ലീഡെടുത്തത്. പക്ഷെ അധികം താമസിയാതെ തന്നെ അര്‍ജന്റീന തിരച്ചടിച്ചതോടെ ബ്രസീല്‍ ആരാധകരുടെ ആഹ്ലാദത്തിന് തീ കോരിയിട്ടു. സന്തോഷ് ട്രോഫി താരം അഫ്ദാല്‍, ഐ.എസ്.എല്‍ താരങ്ങളായ എം.പി സക്കീര്‍, ആഷിഖ് കുരുണിയന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ഇരുടീമുകള്‍ക്കുമായി കളത്തില്‍ ഇറങ്ങി.


Read Also : ‘ആ അപേക്ഷ ഇന്ത്യ ചെവിക്കൊണ്ടില്ല’ ചികിത്സ തുടരാനാവാതെ പാക് ഹോക്കി താരം മന്‍സൂര്‍ അഹമ്മദ് മരിച്ചു


മുംബൈ സിറ്റി എഫ്.സി താരം എം.പി സക്കീറാണ് ബ്രസീലിനെ നയിച്ചത്. അതേസമയം, ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയ താരോദയം ആഷിഖ് കുരുണിയന്‍ ആണ് അര്‍ജന്റീന ടീമിന്റെ ആംബാന്‍ഡ് അണിഞ്ഞത്.

സ്വപ്‌ന ഫൈനലിനെ കുറിച്ച് ഷൈജു ദാമോദര്‍ ഫേസ്ബുക്കില്‍ കുറിച്ചത്

“ജന്മം കൊണ്ട് ആലപ്പുഴ ജില്ലക്കാരന്‍. കര്‍മവും ജീവിതവും തന്നത് കൊച്ചി നഗരം.രണ്ടിടങ്ങളോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ… മലപ്പുറത്തെ മണ്ണും ഇവിടുത്തെ മനുഷ്യരും തരുന്ന അതിരുകളില്ലാത്ത സ്‌നേഹവാത്സല്യങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ മലപ്പുറത്തുകാരന്‍ ആയിരുന്നിരിക്കണം. തീര്‍ച്ച. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അത് അങ്ങിനെ തന്നെ ആയിരിക്കണേ എന്ന ആത്മാര്‍ത്ഥ പ്രാര്‍ഥന മാത്രം… കാരണം , നമ്മളെങ്ങനെ നമ്മളായെന്ന് തിരിച്ചറിയണം.. വല്ലപ്പോഴുമൊക്കെ.. ഇന്ന് (മെയ് 13 ) മലപ്പുറം കോട്ടപ്പടി മൈതാനത്ത് സംഘടിപ്പിച്ച ലോകകപ്പ് ” ഡ്രീം” ഫൈനല്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കാഴ്ച”

Image may contain: 8 people, people standing, crowd and outdoor