നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. മലയാള സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്.
ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ട്. ജനുവരി 25ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ഇതിനോടകം വമ്പന്‍ ഹൈപ്പിലാണ് ഉള്ളത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഏത് വിധത്തിലാണ് മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ പോവുന്നത് എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ എല്ലാ അപ്ഡേഷനും വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്.
ഇപ്പോള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് പുറത്തുവന്നു. രണ്ട് മിനിറ്റും 23 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്ലര് പുറത്തുവന്നത്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്ലര് തന്നെയാണ് ഇത്.
Wait no more – it’s here!
The #MalaikottaiVaaliban Official Trailerhttps://t.co/pMGd4y9dUC#VaalibanTrailer#MalaikottaiVaalibanTrailer#VaalibanOnJan25 pic.twitter.com/lbjzqMkvNZ
— Mohanlal (@Mohanlal) January 18, 2024
ചിത്രം മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175ല്‍ പരം സ്ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്.റഫീക്കാണ്.
‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. പി.ആര്.ഒ പ്രതീഷ് ശേഖര്‍.
Content Highlight: Malaikottai Valiban Movie Trailer Out
