കൊച്ചി: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ട് പ്രിന്‍സിപ്പാലിന് ഭീഷണിക്കത്തുകള്‍. അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് കത്തുകള്‍ ലഭിച്ചിരിക്കുന്നത്.

കത്തുകള്‍ മാത്രമല്ല ഇസ്‌ലാം മത മാസികകളും പ്രിന്‍സിപ്പലിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ തപാലില്‍ ആണ് കത്തുകളും മാസികകളും ലഭിച്ചുകൊണ്ടിരിക്കുന്നത്.


ALSO READ: എസ്. ഹരീഷിനെതിരായ ആക്രമണവാര്‍ത്ത മുക്കിയ മാതൃഭൂമിക്ക് ‘മീശ’ പിന്‍വലിച്ച വാര്‍ത്ത ബ്രേക്കിങ് ന്യൂസ്


മാസികയിലെ ലേഖനങ്ങളിലാണ് അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ പറയുന്നത്. അതേസമയം ലഭിച്ച മാസികകളും കത്തുകളും അഭിമന്യു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് നല്‍കിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഈ ആഴ്ചയില്‍ രണ്ട് തവണയാണ് മാസികകളും കത്തുകളും എത്തിയത്. മഞ്ചേരിയില്‍ നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.