എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ മുസ്‌ലീം സ്ത്രീകള്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തിയ അവകാശപോരാട്ടങ്ങളുടെ ഫലമാണ് സുപ്രീംകോടതി വിധിയെന്ന് എം.എ ബേബി
എഡിറ്റര്‍
Tuesday 22nd August 2017 9:01pm

കോഴിക്കോട്: മുത്തലാഖ് ഭരണാഘടനാവിരുദ്ധമെന്ന് വിധിച്ച സുപ്രിംകോടതി വിധി ഇന്ത്യന്‍ മുസ്‌ലീം
സ്ത്രീകള്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തിയ അവകാശപോരാട്ടങ്ങളുടെ ഫലമാണെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. വിധിയെ സി.പി.ഐ.എം സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വിവിധ മതഗ്രന്ഥങ്ങള്‍ സ്ത്രീകള്‍ക്കെതിരായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും സ്ത്രീകളുടെ അവകാശപോരാട്ടങ്ങളില്‍ സി.പി.ഐ.എം ഒപ്പമുണ്ടാകുമെന്നും എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തുല്യസ്വത്തവകാശത്തിനും ശബ്ദം ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


Also Read: സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് വീക്ഷിച്ച ട്രംപിനെതിരെ ട്രോള്‍മഴ ; ശാസ്ത്രം വ്യാജമെന്ന് തെളിയിക്കാനോ ശ്രമമെന്ന് സോഷ്യല്‍ മീഡിയ


മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നു നിരീക്ഷിച്ച് കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. ആറുമാസത്തിനുള്ളില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ ആറുമാസക്കാലയളവില്‍ മുത്തലാഖ് പാടില്ലെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് അബുല്‍ നാസര്‍ എന്നീ അഞ്ചു ജഡ്ജിമാരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

 

Advertisement