കൊടുങ്ങല്ലൂര്‍: പ്രൊഫ. എം.എന്‍ വിജയന്‍ കേരളത്തിനും ഇടതുപക്ഷത്തിനും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അവര്‍ മനുഷ്യസമൂഹത്തിനു നല്‍കിയ ആകെ തുകയുടെ അടിസ്ഥാനത്തിലാണ് ഓര്‍ക്കേണ്ടതെന്നും ബേബി മതിലകം കളല്‍പറമ്പ് വായനശാലയുടെ പ്രഥമ എം.എന്‍ വിജയന്‍ സ്മാരക പുരസ്‌കാരം സച്ചിദാനന്ദനു സമര്‍പ്പിച്ച് സംസാരിക്കവേ പറഞ്ഞു.


Also read രാജ്യത്ത് മുസ്‌ലിം പേരു പോലും സംശയത്തിന്റെ നിഴലില്‍: സച്ചിദാനന്ദന്‍ 


അവസാനകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ ചില അനൗചിത്യങ്ങളുടെ പേരിലല്ല എം.എന്‍ ഓര്‍മിക്കപ്പെടേണ്ടത്. മറിച്ച് അദ്ദേഹം നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാകണം. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഫാസിസത്തിനെതിരായ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായി നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ വരെ വന്ന് യോജിപ്പും വിയോജിപ്പും പറയാന്‍ കഴിയുമായിരുന്ന ഏക വ്യക്തിയായിരുന്നു എം.എന്‍ വിജയനെന്നും എം.എ ബേബി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി അത്രയും ആദരവും സ്‌നേഹവും അദ്ദേഹത്തിനു നല്‍കിയിരുന്നു. ഇടതുപക്ഷത്തിന്റെ ഹൃദയത്തിന്റെ ഉള്ളിലായിരുന്നു മാഷിന്റെ സ്ഥാനം. ഫാസിസത്തിന്റെ വിപത്ത് ആസന്നമാണെന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ കൊടുങ്കാറ്റു പോലെയായിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്. കലാ-സാംസ്‌കാരിക -സാഹിത്യ രംഗങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഭാവിയിലേക്കുള്ള മൂല്ല്യവത്തായ ഈടുവെപ്പായിരിക്കുമെന്നും വിജയന്‍ മാഷിന്റെ പേരിലുള്ള പുരസ്‌കാരം സച്ചിദാനന്ദനു സമര്‍പ്പിക്കുന്നത് സാംസ്‌കാരിക സമരമാണെന്നും ബേബി വ്യക്തമാക്കി.


Dont miss യുവാവിന്റേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ച് കുലീനതയുടെ ആസ്ഥാന സംരക്ഷകര്‍ ചമയുന്നവരോടുള്ളത് വിയോജിപ്പും എതിര്‍പ്പും മാത്രം : യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ നിലപാട് തിരുത്തി ജെയ്ക്ക് സി തോമസ്


ഫാസിസത്തിനെതിരെ എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും ഇടപെടലുകള്‍ നടത്തുന്ന വ്യക്തിയാണ് സച്ചിദാനന്ദനെന്നും ബേബി അഭിപ്രായപ്പെട്ടു. ഫാസിസത്തിനെതിരെ കൂട്ടായമ് ഉയര്‍ന്നു വരേണ്ട സമയമാണിതെന്നും ചിന്താപരമായും കായികപരമായും പ്രതിരോധം ആവശ്യമാണെന്നും എങ്കിലേ മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയെ സംരക്ഷിക്കാനാകുവന്നെും ബേബി പറഞ്ഞു.