ഗോളടിക്കാതെ ലോകം കീഴടക്കാന്‍ മെസി; ചരിത്ര നേട്ടത്തില്‍ ഇവന് മുന്നില്‍ ഇതിഹാസവും വീഴും!
Football
ഗോളടിക്കാതെ ലോകം കീഴടക്കാന്‍ മെസി; ചരിത്ര നേട്ടത്തില്‍ ഇവന് മുന്നില്‍ ഇതിഹാസവും വീഴും!
ശ്രീരാഗ് പാറക്കല്‍
Sunday, 7th June 2026, 4:14 pm

2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 12ന് ആരംഭിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.

ജൂണ്‍ 17ന് ജെ ഗ്രൂപ്പില്‍ അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യമത്സരത്തിനെത്തുന്നത്. കളത്തിലിറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഫിഫാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരമാകാനാണ് മെസിക്ക് സാധിക്കുക.

നിലവില്‍ ഈ നേട്ടത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഡിയാഗോ മറഡോണയ്‌ക്കൊപ്പമാണ് മെസി. എട്ട് അസിസ്റ്റ് ഗോളുകളാണ് ഇരുവരും നേടിയത്. എന്നാല്‍ വരും ലോകകപ്പ് മത്സരത്തില്‍ ഒരു അസിസ്റ്റ് ഗോള്‍ കൂടി നേടിയാല്‍ മെസിക്ക് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരമെന്ന നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കാം.

2022 ലോകകപ്പുമായി അർജന്റീന ടീം.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് ഗോള്‍ നേടുന്ന താരങ്ങള്‍

(താരം, ടീം, ഗോള്‍ എന്ന ക്രമത്തില്‍)

ലയണല്‍ മെസി – അര്‍ജന്റീന – 8

ഡിയാഗോ മറഡോണ – അര്‍ജന്റീന – 8

പിയറി ലിറ്റ്ബാര്‍സ്‌കി – ജര്‍മനി – 7

ഗ്രെഗോര്‍സ് ലാറ്റോ – പോളണ്ട് – 7

ഡേവിഡ് ബെക്കാം – ഇംഗ്ലണ്ട് – 6

പെലെ – ബ്രസീല്‍ – 6

തോമസ് ഹെസ്ലര്‍ – ജര്‍മനി – 6

ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ – ജര്‍മനി – 6

തോമസ് മുള്ളര്‍ – ജര്‍മനി – 6

ഉവെ സീലര്‍ – ജര്‍മനി – 6

അതേസമയം മെക്‌സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പാണിത്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

Content Highlight: Lionel Messi Need One Assist Goal In World Cup To Achieve Great Record

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ