അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. പവര്‍പ്ലേയില്‍ 100 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി അഭിഷേക് മാറി. ഇന്ത്യ- ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് താരം നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ മാറ്റ് ഹെന്റിയെ എക്സ്ട്രാ കവറിന് മുകളിലൂടെ ഗാലറിയിലെത്തിച്ചാണ് അഭിഷേക് നേട്ടം സ്വന്തമാക്കിയത്. തന്റെ 65ാം അന്താരാഷ്ട്ര മത്സരത്തിലാണ് ഇടംകയ്യന്‍ ബാറ്റര്‍ റെക്കോഡ് നേടിയത്.
1000 T20I runs and counting for #TeamIndia opener Abhishek Sharma in 2026 👏👏 Live – https://t.co/FZtUFIFWS2 #NZvIND https://t.co/CXo6bMNG5k
— BCCI (@BCCI) October 24, 2026
പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങള്‍
(താരം- ടീം- സിക്സറുകള്‍ എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ-ഇന്ത്യ- 100*
രോഹിത് ശര്‍മ-ഇന്ത്യ- 98
മാര്ട്ടിന് ഗപ്ടില്‍-ന്യൂസിലാന്‍ഡ്- 97
മുഹമ്മദ് വസീം- യു.എ.ഇ- 95
പോള്‍ സ്റ്റെര്‍ലിങ്- അയര്‍ലന്‍ഡ്-94
ക്വിന്‍ണ്‍ ഡി കോക്ക്- സൗത്ത് ആഫ്രിക്ക- 87
കരണ്‍ബീര്‍ സിങ്- ഓസ്ട്രിയ- 80
ഫിന് അലന്- ന്യൂസിലാന്‍ഡ്- 72*
എവിന്‍ ലൂയിസ്- വെസ്റ്റ് ഇന്‍ഡീസ്- 72
റെക്കോഡ് സ്വന്തമാക്കിയെങ്കിലും മത്സരത്തിലെ അഭിഷേകിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ഒമ്പതാം ഓവറില്‍ സാന്റ്നറിന് വിക്കറ്റ് നല്കി മടങ്ങുമ്പോള്‍ 21 പന്തില്‍ നിന്ന് 27 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
അതേസമയം, അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ആതിഥേയര്‍ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു.
തിലക് വര്‍മ 26 പന്തില്‍ പുറത്താകാതെ 51 റണ്‍സും നമന്‍ ധീര്‍ 17 പന്തില്‍ 31 റണ്‍സും നേടി. നിതീഷ് കുമാര്‍ റെഡ്ഡി 13 പന്തില്‍ പുറത്താകാതെ 26 റണ്‍സും നേടി. തിലക് വര്‍മയാണ് കളിയിലെ താരം.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 20ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: Abhishek Sharma becomes the first batter to score 1000 sixes in powerplay in T20I.
