എറണാകുളം ജില്ലയിലെ കമ്മട്ടിപ്പാടം എന്ന പ്രദേശം വര്‍ഷങ്ങളായി കൊച്ചി നഗരത്തിന്റെ മലിനജലം ചുമക്കുകയാണ്. ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. മഴക്കാലം ഇവര്‍ക്ക് ദുരിതകാലമാണ്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ഇവരുടെ പരാതി