കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ.വി തോമസ് അഭിനയരംഗത്തേക്ക് എത്തുന്നു.
സംവിധായകന്‍ റോയ് പല്ലിശ്ശേരിയുടെ ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി എന്ന സിനിമയിലാണ് കെ.വി തോമസ് അഭിനയിക്കുന്നത്.

സിനിമയിലും രാഷ്ട്രീയക്കാരനായിട്ട് തന്നെയാണ് കെ.വി തോമസ് അഭിനയിക്കുന്നത്. സംസ്‌ക്കാരിക മന്ത്രിയായിട്ടായിരിക്കും അദ്ദേഹം സിനിമയില്‍ എത്തുക.

ആര്‍.എസ്.വി എന്റര്‍ടെയ്ന്‍മെന്റസ് ഒരുക്കുന്ന ചിത്രം ഇരിങ്ങാലക്കുട, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.

സലിംകുമാര്‍, കോട്ടയം പ്രദീപ്, മജീദ്, സന്തകിഷോര്‍, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധര്‍, ജെയിംസ് പാറക്കല്‍, കൊല്ലം തുളസി, മനുരാജ്, ശിവദാസ് മട്ടന്നൂര്‍, ബാബു, വിട്ടു കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍ ഉണ്ണികൃഷ്ണന്‍, മണിമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂര്‍വികര്‍ ചെയ്ത ക്രൂരകൃത്യത്തിന് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: KV Thomas enters the film industry; Filming has begun