പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാക്കളാണ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും. വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായി തുടരുന്ന ഇരുവരും ഇന്ന് മലയാളത്തിലെ വലിയ താരമൂല്യമുള്ള അഭിനേതാക്കളാണ്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കരിയറിനിടയില്‍ ഇരുവരും ഒന്നിച്ച് വേഷമിട്ട സ്വപ്‌നക്കൂട്, ലോലിപോപ്പ് തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. സിനിമയ്ക്ക് പുറത്ത് ഇവര്‍ തമ്മിലുള്ള സൗഹൃദവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്.
കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ഉന്മാദവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ചും ടൊവിനോ തോമസിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷാജി പാപ്പന്‍ എന്ന ഓണ്‍ലൈന്‍ ചാനലില്‍ സംസാരിക്കവെ അവതാരക ചോദിച്ച ചില സാങ്കല്പിക ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.
സെലിബ്രിറ്റികളായ സുഹൃത്തുകള്‍ക്കൊപ്പം ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടെങ്കില്‍ അതില്‍ നിന്നും ചെറിയ ഒരു കാര്യം വന്നാല്‍ പോലും ലെഫ്റ്റ് ആയി പോകാന്‍ സാധ്യതയുള്ള താരം ആരാണെന്നായിരുന്നു ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കാതെ പൃഥ്വിരാജ് ആണെന്നായിരുന്നു കുഞ്ചാക്കോ മറുപടി പറഞ്ഞത്. അത്തരത്തില്‍ ഒരു ഗ്രൂപ്പുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഗ്രൂപ്പിന്റെ പേര് കുഞ്ഞാറ്റക്കിളി കൂട്ടം എന്നാണെന്നും സാബുമോന്‍ മറുപടി പറഞ്ഞത്. ശരിക്കും അങ്ങനെ ഒരു ഗ്രൂപ്പുണ്ടെങ്കില്‍ പൃഥ്വിരാജ് എക്‌സിറ്റ് ആയി പോകുമോ എന്ന ചോദ്യത്തിന് ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ എക്‌സിറ്റ് ആകുമെന്നായിരുന്നു കുഞ്ചാക്കോ പറഞ്ഞത്.
ഇഷ്‌ക്ക്, ജോജി, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ കിരണ്‍ ദാസ് ആദ്യമായി സംവിധാന രംഗത്തേക്കെത്തുന്ന ചിത്രമാണ് ഉന്മാദം. പൊലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ കുഞ്ചാേേക്കാ ബോബന് പുറമെ ലിജോമോള്‍ ജോസ്, സാബുമോന്‍, സിദ്ദിഖ്, സുധീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജൂലൈ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Kunchako Boban talks about Prithviraj Sukumaran
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.