എഡിറ്റര്‍
എഡിറ്റര്‍
‘ആരും പിരിഞ്ഞു പോകരുത് കെ.ആര്‍.കെ അവതരിപ്പിക്കുന്ന പെങ്കാല നാടകം അവസാനിച്ചിട്ടില്ല’; മോഹന്‍ലാല്‍ ഭീമനായാല്‍ അത് ഭീമനെ അപമാനിക്കാലാകുമെന്ന് കെ.ആര്‍.കെ; പൊങ്കാല മൂന്നാം ഘട്ടത്തില്‍
എഡിറ്റര്‍
Wednesday 19th April 2017 10:49pm

മുംബൈ: മോഹന്‍ലാലിനെ വീണ്ടും കാര്‍ട്ടൂണ്‍ കഥാപാത്രമായ ഛോട്ടാഭീം എന്നും കോമാളിയെന്ന് വിളിച്ച് പരിഹസിച്ച് കെ.ആര്‍.കെ. ട്വിറ്ററിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമായിരുന്നു കെ.ആര്‍.കെയുടെ പരിഹാസം. ചൈനാടൗണ്‍ എന്ന മലയാളം സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

]related1 p=’left’]പ്രിയപ്പെട്ടവരെ, ദയവായി നിങ്ങള്‍ ഈ ഛോട്ടാഭീമിനെയൊന്നു കണ്ടു നോക്കൂ. ഈ കോമാളിയെക്കൊണ്ട് ഭീമന്റെ വേഷം ചെയ്യിച്ചാല്‍ മഹാനായ ഭീമനുള്ള ഏറ്റവും വലിയ അപമാനം ആകും അത്.’ എന്നായിരുന്നു കെ.ആര്‍.കെയുടെ പോസ്റ്റ്.

ഇതിനു പിന്നാലെ നേരത്തെ ഒന്നടങ്ങിയ ആരാധകര്‍ പൊങ്കാലയുമായി കെ.ആര്‍.കെയുടെ വാളില്‍ എത്തിയിരിക്കുകയാണ്.

നേരത്തെ, രാവിലെ മുതല്‍ മലയാളികള്‍ തന്നെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കെആര്‍കെ പറഞ്ഞിരുന്നു. ഭീമനാകാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് പറഞ്ഞതാണോ താന്‍ ചെയ്ത കുഴപ്പമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തിരുന്നു.

‘രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് നിങ്ങള്‍ ഇരുന്നത് കെ.ആര്‍.കെ പറഞ്ഞു.

‘നിങ്ങള്‍ ഛോട്ടാ ഭീം അല്ലെങ്കില്‍ ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ എന്നെ ചീത്ത വിളിക്കുന്നത്? ഇത് ഒരിക്കലും ശരിയല്ല കെ.ആര്‍.കെ അഭിപ്രായപ്പെട്ടു.


Also Read: ‘മുസ്‌ലിം ആണെന്നു പുറത്തു പറയരുത്’; പാരീസ് ഹോട്ടലില്‍ വച്ചു തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സെയ്ഫ് അലി ഖാന്‍; തന്റെ മകന്‍ തൈമുറിന് അവനിഷ്ടമുളള മതം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും താരം


മോഹന്‍ലാലിനെ ഭീമനാക്കി മഹാഭാരത എന്ന സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മോഹന്‍ലാലിനെ പരിഹസിച്ച് കെ.ആര്‍.കെ ട്വീറ്റ് ചെയ്തിരുന്നു. മോഹന്‍ലാല്‍ സാറിനെകണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആര്‍െക ട്വീറ്റ് ചെയ്തത്. മഹാഭാരതയുടെ നിര്‍മാതാവ് ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിച്ചു.

Advertisement