ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പരാജയത്തിന് പിന്നാലെ സര്‍ഫറാസ് ഖാനെ ഇംപാക്ട് പ്ലെയറായി ഇറക്കിയതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സര്‍ഫറാസ് ഖാനെ ഇംപാക്ട് സബ് ആയി കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്തായിരുന്നെന്ന് അദ്ദേഹം ചോദിച്ചു. ചെന്നൈ കാണിച്ചത് മണ്ടത്തരമാണ് ചെന്നൈ കാണിച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു.
‘സര്‍ഫറാസ് ഖാനെ ഇംപാക്ട് സബ് ആയി കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? അതൊരു ഹൊറിബിള്‍ ഡിസിഷനായിരുന്നു, വലിയ മണ്ടത്തരമാണ് ചെയ്തത്. നിങ്ങള്‍ക്ക് രണ്ടുപേരെ മാത്രമായിരുന്നു നഷ്ടപ്പെട്ടത്. നിങ്ങള്‍ അഞ്ച് പേരെ നഷ്ടപ്പെട്ടിരുന്നെങ്കില്‍ ആ നീക്കം ന്യായീകരിക്കപ്പെടുമായിരുന്നു. ഇക്കാരണത്താല്‍ നിങ്ങള്‍ മികച്ച ഫോമിലുള്ള മുകേഷ് ചൗധരിയെ ബലികഴിച്ചു.
എന്നാല്‍ ഈ തീരുമാനത്തിന് ഋതുരാജ് ഗെയ്ക്വാദിനെ കുറ്റപ്പെടുത്താനാവില്ല. ഫ്‌ളെമിങ്ങും മാനേജ്‌മെന്റും ഉള്ളില്‍ നിന്ന് തീരുമാനമെടുത്തു. എന്തുകൊണ്ടാണ് സര്‍ഫറാസ് ഖാന്‍? അദ്ദേഹം ഇത്രയും മികച്ച കളിക്കാരനാണോ? സീസണ്‍ മുഴുവന്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.
സഞ്ജു സാംസണ്‍ അല്ലാതെ ഈ സീസണില്‍ മറ്റാരാണ് ടീമിന് വേണ്ടി എന്തെങ്കിലും ചെയ്തത്? സര്‍ഫറാസ് ആര്‍.സി.ബിക്കെതിരെ ഒരു തവണ മികവ് പുലര്‍ത്തിയെങ്കിലും അതിനാല്‍ അത് പോലും മികച്ച ഇന്നിങ്‌സായിരുന്നില്ല,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.സര്‍ഫറാസ് ഖാന്‍
അതേസമയം ഗുജറാത്തിനെതിരെ എട്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ഗെയ്ക്വാദ് ഒഴികെയുള്ള താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടതും ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കാത്തതുമാണ് ടീമിന് വിനായത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സര്‍ഫറാസ് ഖാന്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 161 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ നേടിയ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന്റെ മികച്ച പ്രകടനം.
ഐ.പി.എല്‍ 2026ല്‍ ഇതുവരെ ചെന്നൈ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിച്ചിട്ടുളളത്. ദല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരെയാണ് പരാജയപ്പെടുത്താനായത്. നിലവില്‍ ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈ. മെയ് രണ്ടിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
Content Highlight: Kris Srikkanth Criticize CSK Management For Selected Sarfaraz Khan As Impact Player