മുംബൈ: സിനിമാ രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തുന്ന കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടിയായ കോഫീ വിത്ത കരണില്‍ ആദ്യമായി തെന്നിന്ത്യന്‍ താരങ്ങളെത്തുന്നു. അതിഥികളാവാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത് ബാഹുബലി സിനിമയുടെ സംവിധായകനും അഭിനേതാക്കള്‍ക്കുമാണ്.

ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയും അഭിനേതാക്കളായ റാണ ദഗ്ഗബതി , പ്രഭാസ് എന്നിവരുമാണ് കോഫീ വിത്ത് കരണില്ക്ക് ക്ഷണിക്കപ്പെട്ടത്.

Also Read:  റിപ്പബ്ലിക് ടി.വിയുടെ സര്‍വേഫലവും കോണ്‍ഗ്രസിനൊപ്പം, ബി.ജെ.പിയെ കാത്തിരിക്കുന്നത് തിരിച്ചടി; തെലങ്കാനയില്‍ ടി.ആര്‍.എസ് തന്നെ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണാം

ഇന്ത്യയില്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ചിത്രമാണ് ബാഹുബലി അത് കൊണ്ട് കരണ്‍ ജോഹറിന് ഇവര്‍ ഷോ യില്‍ വരാന്‍ താല്പര്യമുണ്ടെന്നറിയിച്ചതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഹുഹലിയുടെ ഹിന്ദി പതിപ്പിന്റെ വിതരണം നടത്തിയത് കരണ്‍ ജോഹറായിരുന്നു. അത്തരത്തില്‍ പ്രഭാസ് ഉള്‍പ്പടെയുള്ളവരുമായി കരണിന് അടുത്ത ബന്ധമുണ്ട്.

പൊതുവേ മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുന്ന പ്രഭാസ് കരണിനോടുള്ള ബഹുമാന സൂചകമായി ഷോയില്‍ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.