kismath

കിസ്മത്ത് എന്ന ചിത്രം തിയേറ്ററിലെത്തുമ്പോള്‍ ഒരേസമയം പേടിയും അതിലുപരി സന്തോഷവുമാണ് ചിത്രത്തിലെ നായകനായ ഷെയിന്‍നിഗത്തിന്.

മലയാള സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നതിന്റെ എല്ലാ വിധ ടെന്‍ഷനും ഷെയിനുണ്ട്. എങ്കിലും എല്ലാവരുടേയും അനുഗ്രഹത്താല്‍ ചിത്രം നന്നായി തന്നെ വരുമെന്നാണ് ഷെയിന്റെ പ്രതീക്ഷ.

നടന്‍ അബിയുടെ മകനായ ഷെയിന്‍ നിഗം അന്നയും റസൂലും എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തിരുന്നു.

കിസമത്ത് ഒരു പ്രണയ കഥയാണെന്ന് ഷെയിന്‍ പറയുന്നു. അതില്‍ മതത്തെ വ്രണപ്പെടുത്തുന്നതായി ഒന്നുമില്ല. ഒരു മുസ്ലീം പയ്യനും ഹിന്ദു ദലിത് പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്.

താന്‍ ആദ്യമായി നായകനാകുന്നതിന്റെ ഞെട്ടലിലാണ് വാപ്പ അബിയെന്നും ഷെയന്‍ പറയുന്നു. ട്രെയിലര്‍ കണ്ടപ്പോഴാണ് അദ്ദേഹം ചിത്രത്തെ കുറിച്ച് അറിയുന്നത്.

ഞാന്‍ ഡോക്യൂമെന്ററിയിലോ ഓഫ് ബീറ്റ് സിനിമയിലോ അഭിനയിക്കുന്നുവെന്നായിരുന്നു ബാപ്പ കരുതിയതെന്നും ട്രെയിലര്‍ കണ്ടപ്പോഴാണ് ഇതൊരു വലിയ സിനിമയാണെന്ന അദ്ദേഹമറിയുന്നതെന്നും ഷെയിന്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ഷെയിനിന്റെ പരാമര്‍ശം.