ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി റിഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ 1. ഗോവയിൽ നടന്ന 57 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രണ്ട് പുരസ്കാരങ്ങളാണ് കാന്താര നേടിയത്. 2026 നവംബർ 20 മുതൽ 28 വരെ  ഗോവയിൽ വെച്ചായിരുന്നു മേള നടന്നത്. മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുക മാത്രമല്ല മറിച്ച് മികച്ച നടൻ, പ്രത്യേക ജൂറി പുരസ്കാരം എന്നീ രണ്ട് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ മികച്ച അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള രാജാതമയൂരവും 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. സാങ്കേതിക മികവിനും സംഗീതത്തിനും വ്യത്യസ്ത രീതിയിലുള്ള കഥപറച്ചിലിനും അന്താരാഷ്ട്ര ജൂറിയുടെ പ്രത്യേക പരാമർശവും സിനിമക്ക് ലഭിച്ചു.

57 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള.Photo. Screen Grab/Instagram.com

ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയിരുന്നത്. റിഷഭ് ഷെട്ടി തന്നെയായിരുന്നു ചിത്രത്തിൻറെ തിരക്കഥ എഴുതിയതും സംവിധാനം ചെയ്തതും. രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം, പ്രമോദ് ഷെട്ടി, രമിതാ ശൈലേന്ദ്ര എന്നിവരായിരുന്നു മറ്റ് പ്രധാനപ്പെട്ട വേഷങ്ങളെ അവതരിപ്പിച്ചത്.

2025 ഒക്ടോബർ 2നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആഗോളതലത്തിൽ 850 കോടിയോളം രൂപ കളക്ഷൻ നേടാൻ കാന്താരക്ക് കഴിഞ്ഞിരുന്നു. പ്രാദേശികമായ ഒരു മിത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഇന്ന് അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ടതും പുരസ്കാരങ്ങൾ സ്വന്തമാക്കിയത് ഒരു ചെറിയ കാര്യമല്ല.

Content Highlight: Kantara: Chapter 1 achieves a double award win; Rishab Shetty shines on the international stage