dhingra ന്യൂദല്‍ഹി: നിയമവ്യവസ്ഥയ്ക്കു കൊല്ലാന്‍ അവകാശമുണ്ടെന്ന് മുന്‍ ജസ്റ്റിസ് ധിന്‍ഗ്ര. അഫ്‌സല്‍ ഗുരുവിന് ശിക്ഷവിധിച്ചത് ഇദ്ദേഹമാണ്. എന്‍.ഡി.ടി.വിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ സ്വാതന്ത്ര്യം എന്നതിനര്‍ത്ഥം അവഹേളിക്കാനുള്ള ലൈസന്‍സ് എന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കാര്യവുമില്ലാതെ നിരവധി ഇടതുനേതാക്കള്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഫ്‌സല്‍ ഗുരുവിന്റെ സംഘം നടത്തിയ ആക്രമണത്തില്‍ 50-60 എം.പിമാര്‍ കൊല്ലപ്പെടുമായിരുന്നെന്നും ധിന്‍ഗ്ര പറഞ്ഞു.

2002 ഡിസംബര്‍ 18ന് പോട്ട കോടതിയാണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. സെഷന്‍സ് ജഡ്ജായിരുന്ന എസ്.എന്‍.ധിന്‍ഗ്രയുടേതായിരുന്നു വിധി.



അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ ജുഡീഷ്യല്‍ കൊലപാതകം എന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ വിശേഷിപ്പിച്ചതിനേയും ധിന്‍ഗ്ര വിമര്‍ശിക്കുന്നു.

ഒരാളെ കൊല്ലാനുള്ള അവകാശം ജൂഡീഷ്യറിക്ക് ഉണ്ട്. സമൂഹത്തിന് ഭീഷണിയാകുന്ന വ്യക്തിയെ കോടതിക്ക് വധിക്കാം. ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇതിന് വകുപ്പുണ്ട്.

ഇതൊരു ജൂഡീഷ്യല്‍ കൊലപാതകമായിരുന്നെങ്കില്‍ ജയില്‍ തടങ്കലില്‍ കഴിയുന്ന ഓരോരുത്തരേയും മറ്റുള്ളവരുടെ ജീവന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചരെന്നാണോ അതോ ജൂഡീഷ്യല്‍ അവതാരങ്ങള്‍ എന്നാണോ വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.


Related: ദല്‍ഹിയിലെ 50 ശതമാനം പീഡനങ്ങള്‍ക്കും കാരണം ജെ.എന്‍.യു വിദ്യാര്‍ഥികള്‍’: ജെ.എന്‍.യുവിനെ അധിക്ഷേപിച്ച് വീണ്ടും രാജസ്ഥാന്‍ എം.എല്‍.എ


 

ജെ.എന്‍.വിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയത് അല്പം കൂടിപ്പോയില്ലേ എന്ന ചോദ്യത്തിന് അതാണ് ഇന്ത്യയിലെ ചരിത്രാതീതമായ നിയമമെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള കേന്ദ സര്‍ക്കാരിന്റെ ശ്രമങ്ങളാണ് ജെ.എന്‍.യുവിലും ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലും കണ്ടതെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.